കരിപ്പൂർ ഭൂമി കൈമാറ്റം: മൗനം തുടർന്ന് സർക്കാർ

കരിപ്പൂർ: കോഴിക്കോട് വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയം നയം വ്യക്തമാക്കിയിട്ടും മൗനം തുടർന്ന് സംസ്ഥാന സർക്കാർ. അടുത്ത മാർച്ച് 31നുമുമ്പ് റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) നീളം കൂട്ടാനാവശ്യമായ ഭൂമി കൈമാറിയില്ലെങ്കിൽ റൺവേ നീളം കുറച്ച് റെസ നീട്ടുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.

ഭൂമിയേറ്റെടുക്കാനുള്ള പ്രാഥമിക ചെലവുകൾക്ക് കണ്ടിൻജൻസി തുകയായ 50 ലക്ഷം രൂപ അനുവദിച്ചിട്ടില്ല. സംസ്ഥാന സർക്കാർ ഈ തുക നേരേത്ത കൈമാറിയിരുന്നെങ്കിൽ ഭൂമിയേറ്റെടുക്കൽ നടപടിയിലേക്ക് കടക്കാമായിരുന്നു. എന്നാൽ, ഭൂമി നിരപ്പാക്കുന്നത് സംബന്ധിച്ച അവ്യക്തത പരിഹരിച്ചിട്ടും സർക്കാർ നടപടികൾ വേഗത്തിലാകാത്തതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

ഭൂമി സംസ്ഥാന സർക്കാർ നിരപ്പാക്കി നൽകണമെന്നായിരുന്നു നേരേത്ത വിമാനത്താവള അതോറിറ്റി ആവശ്യപ്പെട്ടത്. 166 കോടി രൂപയാണ് പ്രവൃത്തിക്ക് എസ്റ്റിമേറ്റ് കണക്കാക്കിയിരുന്നത്. ഇതിൽ 40 കോടി രൂപ സംസ്ഥാനം വഹിക്കണമെന്നായിരുന്നു കേന്ദ്രത്തിന്‍റെ ആവശ്യം. പിന്നീട് ഈ തുക പൂർണമായി വിമാനത്താവള അതോറിറ്റി വഹിക്കാമെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇതിനാവശ്യമായ തുക യൂസർ െഡവലപ്മെന്‍റ് ഫീയിലൂടെ കണ്ടെത്താനാണ് ശ്രമം. ഇതിൽ പരിഹാരമായെങ്കിലും ഭൂമി ഏറ്റെടുക്കൽ പ്രാരംഭപ്രവർത്തനങ്ങൾക്കുള്ള 50 ലക്ഷം സർക്കാർ അനുവദിച്ചിട്ടില്ല. ഇത് ലഭിച്ചാൽ മാത്രമേ സർവേ ആരംഭിക്കാൻ സാധിക്കൂ. മാർച്ചിനകം ഭൂമി കൈമാറിയില്ലെങ്കിൽ 2860 മീറ്റർ റൺവേ 2540 മീറ്ററായി ചുരുങ്ങും

Tags:    
News Summary - Karipur Land Transfer: Govt Follows Silence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.