കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനങ്ങളുടെ ലാൻഡിങ്ങിെൻറയും ഏപ്രണിലെ പാർക്കിങ്ങിെൻറയും നിരക്ക് പുതുക്കി. 2018 മാർച്ച് വരെ ഒരു നിരക്കും തുടർന്ന് ഓരോ വർഷത്തിലേക്കും നാലു ശതമാനം വർധിപ്പിച്ച നിരക്കുകളുമാണ് വിമാന കമ്പനികൾക്ക് കൈമാറിയത്. 2021 വരെയുള്ള നിരക്കാണിത്. 25 മെട്രിക് ടൺ ഭാരമുള്ള ഒരു അന്താരാഷ്ട്ര വിമാനം കരിപ്പൂരിലിറങ്ങിയാൽ 6000 രൂപയാണ് നൽകേണ്ടത്. 25 മുതൽ 50 മെട്രിക് ടൺ വരെ ഭാരമുള്ള വിമാനങ്ങൾ 17,250 രൂപ നൽകണം.
50 മുതൽ 100 വരെ മെട്രിക് ടൺ ഭാരമുള്ളവ ഒരു മെട്രിക് ടണ്ണിന് 520 രൂപ അധികം നൽകണം. ഇതനുസരിച്ച് 43,250 രൂപയാണ് ലാൻഡിങ് നിരക്ക്. 200 മെട്രിക് ടൺ വരെയുള്ളവ ഒരു മെട്രിക് ടണ്ണിന് 600 രൂപ അധികം നൽകണം. ഇതനുസരിച്ച് 103,250 രൂപയാണ് നിരക്ക്. 200 മുകളിൽ 720 രൂപയാണ് കിലോക്ക് നൽകേണ്ടി വരിക. ആഭ്യന്തര നിരക്കിൽ ഒരു മെട്രിക് ടണ്ണിന് 160 രൂപയാണ് ഈടാക്കുക. വിമാനങ്ങൾ റൺവേ ഏപ്രണിൽ നിർത്തിയിടുന്നതിന് മണിക്കൂറിനുള്ള നിരക്കും വർധിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.