കരിപ്പൂർ വിമാനാപകട നഷ്ടപരിഹാരം: എയർ ഇന്ത്യ എക്സ്പ്രസ് ഹെൽപ്ഡെസ്ക് നാളെ മുതൽ

മലപ്പുറം: എയർ ഇന്ത്യ എക്സ്പ്രസ് വിമാനദുരന്തത്തിലെ നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി വിമാന കമ്പനി ഹെൽപ്ഡെസ്ക് തുറക്കുന്നു. തിങ്കളാഴ്ച മുതൽ എയർ ഇന്ത്യ എക്സ്പ്രസ്സിന്‍റെ കോഴിക്കോട് ഓഫിസിൽ ഡെസ്ക് പ്രവർത്തനം തുടങ്ങുമെന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓഫിസ് സമയങ്ങളിൽ സേവനം ലഭ്യമാകുമെന്നും മലപ്പുറം ജില്ല കലക്ടർ അറിയിച്ചു.

നഷ്ടപരിഹാരത്തിനുളള ക്ലെയിം ഫോം പൂരിപ്പിക്കുക, ആവശ്യമായ രേഖകൾ ക്രമീകരിക്കുക, സംശയങ്ങൾക്ക് മറുപടി നൽകുക തുടങ്ങിയ സേവനങ്ങളാണ് ഇവിടെ ലഭ്യമാവുക. അപകടത്തിൽ പരിക്കേറ്റവർക്കും മരണപ്പെട്ടവരുടെ ബന്ധുക്കൾക്കുമായാണ് ഈ സേവനം.

വിമാന കമ്പനി ഓക്ടോബർ മാസം ആദ്യം തന്നെ പൂപിപ്പിച്ച് നൽകേണ്ട ക്ലെയിം ഫോറം പരിക്കേറ്റ എല്ലാ യാത്രക്കാർക്കും മരിച്ചവരുടെ അടുത്തബന്ധുക്കൾക്കും കൈമാറിയിട്ടുണ്ട്. ഈ ഫോം പൂരിപ്പിച്ച് വിമാനകമ്പനിയെ ഏൽപ്പിക്കുന്നതോടെയാണ് നഷ്ടപരിഹാര നടപടികൾ തുടങ്ങുന്നത്.

ഇതിനകം ഫോം പൂരിപ്പിച്ച് തിരികെ നൽകാത്തവർ ഫോം പൂരിപ്പിച്ച് നൽകണമെന്നും എയർ ഇന്ത്യ എക്സ്പ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഹെൽപ് ഡസ്കിൽ നേരിട്ട് എത്താൻ സാധിക്കാത്ത യാത്രക്കാർക്കും കുടുംബാംഗങ്ങൾക്കും 8590975761, 8590983213 നമ്പറുകളിൽ ഫോണിലൂടെയോ വാട്സ്ആപ്പിലൂടെയോ ഹെൽപ്ഡെസ്കുമായി ബന്ധപ്പെടാമെന്ന് കലക്ടർ അറിയിച്ചു. ഇ-മെയിൽ ഐഡി: compensation@airindiaexpress.in.

ഹെൽപ് ഡെസ്ക് വിലാസം: IX 1344- കോമ്പൻസേഷൻ ഹെൽപ് ഡെസ്ക്, എയർ ഇന്ത്യ എക്സ്പ്രസ്, ഈറോത്ത് സെന്‍റർ 5/3165, ബാങ്ക് റോഡ്, വെള്ളയിൽ, കോഴിക്കോട്, പിൻ-673001. 

Tags:    
News Summary - karipur plane crash compensation help desk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.