കരിപ്പൂർ വിമാന ദുരന്തം: നഷ്​ടപരിഹാര തുക അറിയിക്കണമെന്ന്​ ഹൈകോടതി

കൊച്ചി: കരിപ്പൂർ വിമാന ദുരന്തത്തിനിരയായവരുടെ ബന്ധുക്കൾ നഷ്​ട പരിഹാരം ആവശ്യപ്പെട്ട്​​ അപേക്ഷ നൽകിയാലുടൻ പരിഗണിച്ച്​ നൽകാനുദ്ദേശിക്കുന്ന തുക എത്രയെന്ന്​​​ അറിയിക്കണമെന്ന്​ കേന്ദ്ര സർക്കാറിനോടും വിമാന കമ്പനിയോടും​ ഹൈകോടതി ആവശ്യപ്പെട്ടു.

വിമാന അപകട ഇരകൾക്ക്​ കൂടുതൽ നഷ്​ടപരിഹാരത്തിന്​ അവകാശമുണ്ടെന്ന്​ പ്രഖ്യാപിക്കുകയും അനുവദിച്ച്​ ഉത്തരവിടുകയും വേണമെന്നാവശ്യപ്പെട്ട്​ കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച കുന്ദമംഗലം സ്വദേശി ഷറഫുദ്ദീെൻറ ഭാര്യ അമീന ഷെറിനും മകളും മാതാപിതാക്കളും നൽകിയ ഹരജിയിലാണ്​ ജസ്​റ്റിസ്​ എൻ. നഗരേഷി​െൻറ ഉത്തരവ്​.

ഷറഫുദ്ദീനൊപ്പം യാത്രക്കാരായിരുന്ന ഭാര്യക്കും മകൾക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. മോൺട്രിയൽ കൺവെൻഷൻ പ്രകാരം 1,13,100 എസ്.ഡി.ആർ (സ്പെഷൽ ഡ്രോയിങ്​ റൈറ്റ്) വരെ നഷ്​ട പരിഹാരം നൽകുന്നത് ബന്ധപ്പെട്ട വിമാനക്കമ്പനികളുടെ നിർബന്ധിത ബാധ്യതയാ​ണെന്ന്​ ഹരജിയിൽ പറയുന്നു.

അർഹത തെളിയിക്കാനായാൽ ഇതിലും ഉയർന്ന നഷ്​ട പരിഹാരത്തിന് അവകാശമുന്നയിച്ച്​ സിവിൽ കോടതിയടക്കം ഫോറങ്ങളെ സമീപിക്കാം. എന്നാൽ, ഹരജിക്കാർക്ക്​ അന്തർദേശീയ സ്​റ്റാൻ​േഡർഡ് പ്രകാരമുള്ള കുറഞ്ഞ തുക പോലും അനുവദിച്ചിട്ടി​ല്ലെന്ന്​ അഭിഭാഷകൻ ബോധിപ്പിച്ചു.

അതേസമയം, ഇതുവരെ ഇത്​ സംബന്ധിച്ച അപേക്ഷ ലഭിച്ചിട്ടില്ലെന്ന്​ എതിർ കക്ഷികളായ കേന്ദ്ര സർക്കാറും എയർ ഇന്ത്യയും (നാഷനൽ ഏവിയേഷൻ കമ്പനി ഓഫ് ഇന്ത്യ) കോടതിയെ അറിയിച്ചു. ക്ലെയിം ഫോം ഉടൻ നൽകുമെന്ന്​ ഹരജിക്കാർ അറിയിച്ചതിനെ തുടർന്നാണ്​ എത്രയുംവേഗം അപേക്ഷ നൽകാനും ഇത്​ പരിഗണിച്ച്​ നൽകാൻ ഉദ്ദേശിക്കുന്ന തുക വ്യക്​തമാക്കാനും കോടതി നിർദേശിച്ചത്​. ഹരജി വീണ്ടും ഈമാസം 27ന്​ പരിഗണിക്കും.

Tags:    
News Summary - Karipur plane crash: HC seeks compensation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.