കൊണ്ടോട്ടി: റൺവേ നവീകരണത്തിെൻറ പേരിൽ കരിപ്പൂരിൽ നിന്ന് നിർത്തലാക്കിയ സർവിസ് പുനരാരംഭിക്കാനിരിക്കെ വീണ്ടും തടസ്സവുമായി വിമാനത്താവള അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥൻ. ജൂൺ പകുതിയോടെ സർവിസ് ആരംഭിക്കാനാകുമെന്ന പ്രതീക്ഷക്കിടെയാണ് തടസ്സവാദവുമായി അതോറിറ്റി രംഗത്തെത്തിയത്.
ഒരിക്കൽ അനുമതി നൽകി അന്തിമ അംഗീകാരത്തിനായി ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷന്‍ (ഡി.ജി.സി.എ) നൽകിയ വിഷയത്തിലാണ് അതോറിറ്റിയിലെ ഒാപ്പറേഷൻസ് വിഭാഗത്തിലെ മലയാളിയായ ഉദ്യോഗസ്ഥൻ സാേങ്കതിക തടസ്സം ഉയർത്തിയിരിക്കുന്നത്. ഇദ്ദേഹം നേരത്തെ കരിപ്പൂർ വിമാനത്താവളത്തിലും ഉയർന്ന തസ്തികയിലുണ്ടായിരുന്നു. സർവിസ് ആരംഭിക്കാൻ സൗദി എയർലൈൻസ് സമർപ്പിച്ച റിേപ്പാർട്ടിലാണ് അതോറിറ്റി വിശദീകരണം തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.