വീണ വിജയന് എതിരായ അന്വേഷണം നിയമപരം; കര്‍ണാടക ഹൈക്കോടതി വിധിയിലെ വിവരങ്ങള്‍ പുറത്ത്

ബംഗളൂരു: മാസപ്പടി കേസിൽ എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വീണ വിജയന്റെ കമ്പനിയായ എക്സാ​ലോജിക്കിന്റെ ഹരജി തള്ളിയ കർണാടക ഹൈകോടതിയുടെ വിധിപ്പകർപ്പിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. 46 പേജുള്ള വിശദമായ വിധിപ്പകർപ്പാണ് ഇപ്പോൾ പുറത്തുവന്നത്.

എക്സാലോജിക്കിനെതിരായ അന്വേഷണം തുടരാമെന്നായിരുന്നു ജസ്റ്റിസ് എം. നാഗപ്രസന്ന വിധി പറഞ്ഞത്. എക്സാലോജിക്കിനെതിരായ അന്വേഷണം തീർത്തും നിയമപരമാണെന്നാണ് വിധിയിൽ പറയുന്നത്. അന്വേഷണത്തിൽ നിയമപരമായ തടസ്സം ഉന്നയിക്കാൻ സാധിക്കില്ല. അന്വേഷണം തടയണമെന്ന് കാണിച്ച് വീണ ഉന്നയിച്ച വാദങ്ങൾ നിലനിൽക്കുന്നതല്ലെന്നും വിധിപ്പകർപ്പിലുണ്ട്.

എക്സാലോജിക്കിനെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണം സ്റ്റ​േ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു എക്സാലോജിക് കർണാടക ഹൈകോടതിയെ സമീപിച്ചത്. കേന്ദ്രസർക്കാരിനെയും എസ്.എഫ്.ഐ.ഒ ഡയറക്ടറെയും എതിർകക്ഷികളാക്കിയാണ് ഹരജി. കമ്പനിയുടെ ആസ്ഥാനം ബംഗളൂരു ആയതിനാലാണ് കർണാടകയിൽ ഹരജി നൽകിയത്. 

Tags:    
News Summary - Karnataka High Court judgment information released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.