കർണാടകയിലെ ലിംഗായത്ത് സന്യാസിയെ ബെലഗാവി ജില്ലയിലെ മഠത്തിൽ പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീ ഗുരു മടിവാളേശ്വർ മഠത്തിലെ സന്യാസിയായ ബസവ സിദ്ധലിംഗ സ്വാമിയെയാണ് അനുയായികളും പരിചാരകരും അദ്ദേഹത്തിന്റെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. മരണകാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. കുറിപ്പിന്റെ ഉള്ളടക്കം ഇതുവരെ അറിവായിട്ടില്ല. കർണാടകയിലെ ചില മഠങ്ങളിൽ നടന്ന ലൈംഗികാതിക്രമ കേസുകളെ കുറിച്ച് സന്യാസി അസ്വസ്ഥനായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. അടുത്തിടെ പുറത്തുവന്ന ലൈംഗികാതിക്രമ വീഡിയോയിൽ ഇയാളുടെ പേരും ഇരയായ സ്ത്രീകൾ പരാമർശിച്ചിരുന്നു.
ഈ മാസം ആദ്യം, സംസ്ഥാനത്തെ പ്രധാന ലിംഗായത്ത് മഠങ്ങളിലൊന്നായ മുരുഗ മഠത്തിന്റെ തലവനായ ശിവമൂർത്തി ശരണാരുവിനെ രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. വർഷങ്ങളായി തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് രണ്ട് പെൺകുട്ടികളും ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.