തിരുവനന്തപുരം: േലാട്ടറിവകുപ്പിനു കീഴിൽ നടത്തിയിരുന്ന കാരുണ്യ ബനവലൻറ് ഫണ്ട് (കെ.ബി.എഫ്) ചികിത്സാ പദ്ധതി ഇനി പൂർണമായും ആരോഗ്യവകുപ്പിേലക്ക്. കെ.ബി.എഫിലെ 33,512 രോഗികളെ കൂടി സംസ്ഥാന ഹെൽത്ത് ഏജൻസിക്ക് കീഴിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്പ്) ചേർത്തതോടെയാണ് ലയനം പൂർത്തിയായത്. സ്േറ്ററ്റ് ഹെൽത്ത് ഏജൻസിയാണ് ഇനി മുതൽ ഇവരുടെ ചികിത്സാനുകൂല്യങ്ങൾ നൽകുക. രോഗികളുടെ രേഖകൾ കാസ്പിന് കൈമാറിയതിനു പിന്നാലെ കെ.ബി.എഫുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ലോട്ടറി വകുപ്പ് ആഗസ്റ്റ് 31 ഒാടെ അവസാനിപ്പിച്ചു.
കാസ്പിെൻറ ഭാഗമാകുന്നതോടെ കൂടുതൽ ചികിത്സാ സൗ-കര്യങ്ങൾ ഇവർക്ക് ലഭ്യമാകുമെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. 33,512 രോഗികളിൽ 30,334 പേർ സർക്കാർ ആശുപത്രികളിലും 2120 പേർ സ്വകാര്യ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടുന്നവരാണ്. ഇതിനു പുറമെ, 1058 ഹീമോഫീലിയ രോഗികളുമുണ്ട്.
നിലവിൽ 72 ആശുപത്രികളിലാണ് കെ.ബി.എഫ് പദ്ധതിയിലുള്ളവർക്ക് ചികിത്സ കിട്ടുന്നത്. എന്നാൽ, കാസ്പിലേക്ക് മാറുന്നതോടെ സംസ്ഥാനത്തെ 550 ഒാളം ആശുപത്രികൾ തുറന്നുകിട്ടും. 300 രോഗങ്ങൾക്കുള്ള ചികിത്സയാണ് കെ.ബി.എഫിലെങ്കിൽ 1800 ഒാളം േരാഗങ്ങൾക്കുള്ള പരിരക്ഷയാണ് കാസ്പിൽ കിട്ടുക. പദ്ധതിയിൽ അംഗമാകുന്നതിനുള്ള അപേക്ഷയുമായി ലോട്ടറി ഒാഫിസിൽ കയറിയിറങ്ങുകയും വേണ്ട.
എല്ലാ എം പാനൽഡ് ആശുപത്രികളിലും ഇതിനായി എസ്.എച്ച്.എയുടെ കിയോസ്കുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിൽ സമർപ്പിക്കുന്ന അപേക്ഷകൾ ജില്ല കോഒാഡിനേറ്റർ വഴി തുടർനടപടികളിലേക്കും നീങ്ങും. ഇടപാടുകൾ ട്രാൻസാക്ഷൻ മാനേജ്മെൻറ് സിസ്റ്റം (ടി.എം.എസ്) എന്ന ഒാൺലൈൻ പ്ലാറ്റ്ഫോമിലേക്ക് മാറുന്നതോടെ കാർഡിലെ തുകവിവരങ്ങൾ അറിയാനും വേഗത്തിൽ ചികിത്സ ലഭ്യമാക്കാനും സാധിക്കും.
കിടത്തിച്ചികിത്സക്ക് മാത്രമല്ല, ഡയാലിസിസ് അടക്കം ദൈനംദിന ചികിത്സക്കും (ഡേ കെയർ) കാസ്പിൽ സൗകര്യമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.