കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാട്: ഗോകുലം ​ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യുന്നു

തൃശൂർ: കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാടുകേസിൽ വ്യവസായിയായ ​ഗോകുലം ​ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യുന്നു. കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യൽ. നാല് കോടിയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത്.

ബുധനാഴ്ച രാവിലെ പത്തരയോടെയാണ് ഇദ്ദേഹം ഇ.ഡിയുടെ കൊച്ചി ഓഫീസിലേക്കെത്തിയത്. കരുവന്നൂർ ബാങ്കിൽ ഗോകുലം ഗോപാലന് നിക്ഷേപമുണ്ടായിരുന്നു. ഇതു സംബന്ധിച്ചുള്ള രേഖകൾ ഹാജരാക്കാൻ ഇ.ഡി ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജരാക്കിയിരുന്നില്ല. ഇതിനെ തുടർന്നാണ് ഇദ്ദേഹത്തെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ ഇ.ഡി തീരുമാനിച്ചത്.

ഉച്ചവരെ വിശദമായി ചോദ്യം ചെയ്ത ശേഷം ഉച്ചക്ക് ശേഷവും ചോദ്യം ചെയ്യൽ തുടരുമെന്ന് ഇ.ഡി അറിയിച്ചു.  

Tags:    
News Summary - Karuvannur Bank black money deal: Gokulam Gopalan questioned by ED

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.