കരുവന്നൂർ ബാങ്ക് തട്ടിപ്പ്: നഷ്ടമായത് 125 കോടി

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിൽ റവന്യു റിക്കവറിവഴി ഈടാക്കേണ്ടത് 125.83 കോടിയാണെന്ന് മന്ത്രി വി.എൻ വാസവൻ. അതിൽ ഇതുവരെ തിരിച്ചുപാടിക്കാനായത് 4,449 രൂപയാണ്. കെ.എം മോഹനനിൽ നിന്നാണ് 4,449ല രൂപ ഈടാക്കിയെന്നും യു.എ ലത്തീഫ്, കുറുക്കോളി മൊയ്തീൻ, പി. ആബ്ദുൽ ഹമീദ്, കെ.പി.എ മജീത് എന്നിവരുടെ ചേദ്യത്തിന് മന്ത്രി  നിയമസഭയിൽ മറുപടി നൽകി.

ബാങ്കിലെ പണം തട്ടിപ്പിന് ഉത്തരവാദികളായ 25പേരിൽ നിന്നാണ് 125 കോടി ഈടാക്കേണ്ടത്. എന്നാൽ, അതിൽ രണ്ടുപേർ മരണപ്പെട്ടു. ടി.ആർ ഭരതൻ, സുമതി ഗോപാലകൃഷ്ണൻ എന്നിവരാണ് മരണപ്പെട്ടത്. അവരുടെ അവകാശികളെ കക്ഷി ചേർക്കുന്നതിന് നടപടി തുടങ്ങിയെന്നും മന്ത്രി അറിയിച്ചു.

മറ്റുള്ള 22 പേരിൽ നിന്ന് ബാക്കി തുക റവന്യൂ റിക്കവറിയായി ഈടാക്കുന്നതിന് നടപടി തുടങ്ങിയിരുന്നു. ഉത്തരവ് പ്രകാരം തുക അടക്കുന്നതിന് മാസത്തെ സമയം അനുവദിച്ചിരുന്നു. എന്നാൽ, 19 പേർ ഉത്തരവിനെതിരെ അപ്പീൽ സമർപ്പിച്ചിരുന്നു. 20 പേർ ഹൈക്കോടതിയിൽ റിട്ട് പെറ്റീഷനുകൾ ഫയൽ ചെയ്തു.

സർക്കാറിൽ സമർപ്പിച്ചിട്ടുള്ള അപ്പീൽ പെറ്റീഷനിൽ തീർപ്പ് കൽപ്പിക്കുന്നത് വരെ മേൽ നടപടികൾ തടഞ്ഞിട്ടുള്ള ഉത്തരവ് സമ്പാദിക്കുകയും ചെയ്തു. അപ്പീൽ സമയബന്ധിതമായി തീർപ്പ് കൽപ്പിച്ച് കോടതിയുടെ സ്റ്റേ നീക്കുന്നതിന് അടിയന്തിര നടപടി തുടങ്ങിയെന്നും മന്ത്രി അറിയിച്ചു. 

Tags:    
News Summary - Karuvannur Bank Fraud: Rs 125 crore lost

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.