കരുവന്നൂർ കള്ളപ്പണ ഇടപാട്: സി.പി.എം തൃശ്ശൂർ ജില്ല സെക്രട്ടറി ഇ.ഡിക്ക് മുമ്പിൽ ഹാജരായി

കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ സി.പി.എം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുമ്പിൽ ഹാജരായി. ചോദ്യം ചെയ്യലിന് ഹാജരായ എം.എം. വർഗീസ് അന്വേഷണവുമായി സഹകരിക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകണമെന്നാണ് വർഗീസിനോട് കഴിഞ്ഞ ദിവസം ഇ.ഡി ആവശ്യപ്പെട്ടിരുന്നത്. ഇന്ന് ഹാജരാകാൻ സാധിക്കില്ലെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്നും വർഗീസ് ആവശ്യപ്പെട്ടു. എന്നാൽ, ആവശ്യം നിരസിച്ച ഇ.ഡി ഇന്ന് തന്നെ ഹാജരാകണമെന്ന് നിർദേശിക്കുകയായിരുന്നു.

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് മുൻ ഭരണസമിതിയംഗങ്ങൾക്കെതിരെ ജില്ല സെക്രട്ടറിയായ വർഗീസ് നടപടി സ്വീകരിച്ചിരുന്നു. ഇതേകുറിച്ചും തട്ടിപ്പിൽ ഉന്നത നേതാക്കൾക്കുള്ള പങ്കിനെ കുറിച്ചും വിശദമായി അറിയാനാണ് ഇ.ഡിയുടെ നീക്കം.

ബിനാമി വായ്പകൾ അനുവദിക്കുന്നതും നിയന്ത്രിക്കുന്നതും സി.പി.എം പാർലമെന്‍ററി സമിതിയുടെ നേതൃത്വത്തിലാണെന്നും ഇതിനായി പ്രത്യേക മിനിട്ട്സ് സൂക്ഷിച്ചിരുന്നതായും ഇ.ഡി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 

Tags:    
News Summary - Karuvannur Bank money case: CPM Thrissur District Secretary MM Varghese appeared before E.D.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.