തിരുവനന്തപുരം: തൃശൂർ കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസിൽ സഹകരണവകുപ്പിലെ 16 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഇതുസംബന്ധിച്ച് അന്വേഷിച്ച ഉന്നതതല സമിതിയുടെ ഇടക്കാല റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ക്രമക്കേട് കണ്ടുപിടിക്കുന്നതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്ത് സർക്കാർ ഉത്തരവിറക്കിയത്.
തൃശൂർ ജോയൻറ് രജിസ്ട്രാർ (ജനറൽ) മോഹൻ പി. ജോസഫ്, സംസ്ഥാന സഹകരണബാങ്ക് പാലക്കാട് റീജനൽ ഒാഫിസിലെ േജാ. ഡയറക്ടർ എം.ഡി. രഘു, തിരുവനന്തപുരം സംസ്ഥാന സഹകരണ യൂനിയൻ അഡീഷനൽ രജിസ്ട്രാർ ഗ്ലാഡി ജോൺ പുത്തൂർ, തലപ്പിള്ളി അസി. രജിസ്ട്രാർ (ജനറൽ) ഷാലി ടി. നാരായണൻ, തൃശൂർ അസി. രജിസ്ട്രാർ (പ്ലാനിങ്) കെ.ഒ. പിയുസ്, തൃശൂർ ജോ. രജിസ്ട്രാർ ഒാഫിസിലെ സി.ആർ.പി സെക്ഷൻ (1) ഇൻസ്പെക്ടർ കെ.ആർ. ബിനുകുമാർ, മുകുന്ദപുരം അസി. രജിസ്ട്രാർ (ജനറൽ) എം.സി. അജിത്, ചാലക്കുടി അസി. രജിസ്ട്രാർ (ജനറൽ) കെ.ഒ. ഡേവിസ്, കൊട്ടാരക്കര െട്രയിനിങ് കോളജ് പ്രിൻസിപ്പൽ പി. രാമചന്ദ്രൻ, മുകുന്ദപുരം അസി.ഡയറക്ടർ ഒാഫിസിലെ സീനിയർ ഒാഡിറ്റർ ടി.കെ. ഷേർലി, ചാവക്കാട് അസി. ഡയറക്ടർ ഒാഫിസിലെ സീനിയർ ഒാഡിറ്റർ ബിജു ഡി. കുറ്റിക്കാട്, കൊടുങ്ങല്ലൂർ അസി. രജിസ്ട്രാർ (ജനറൽ) ഒാഫിസിലെ സീനിയർ ഇൻസ്പെക്ടർ വി.ആർ. ബിന്ദു, ചാലക്കുടി അസി. രജിസ്ട്രാർ ഒാഫിസിലെ സ്പെഷൽ ഗ്രേഡ് സീനിയർ ഇൻസ്പെക്ടർ എ.ജെ. രാജി, മുകുന്ദപുരം അസി. രജിസ്ട്രാർ ഒാഫിസിലെ സീനിയർ ഇൻസ്പെക്ടർ വി.വി. പ്രീതി, മുകുന്ദപുരം അസി. ഡയറക്ടർ ഒാഫിസിലെ സീനിയർ ഒാഡിറ്റർ എം.എസ്. ധനൂപ്, തൃശൂർ അസി. രജിസ്ട്രാർ ബിന്ദു ഫ്രാൻസിസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
തൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ രണ്ടുപേരെ കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബാങ്ക് മാനേജറായിരുന്ന രണ്ടാം പ്രതി ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ വെസ്റ്റ് മൂത്രത്തിപ്പറമ്പിൽ ബിജു കരിം (45), സീനിയർ അക്കൗണ്ടൻറായിരുന്ന മൂന്നാം പ്രതി പൊറത്തിശേരി ചെല്ലക്കര വീട്ടിൽ ജില്‍സ് (43) എന്നിവരാണ് പിടിയിലായത്. ഇവരുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. മൂന്നു പേര് കൂടി പിടിയിലാകാനുണ്ട്.
തൃശൂര്‍ നഗരത്തിലെ കൊള്ളപ്പലിശക്കാരില്‍നിന്ന് വായ്പ എടുത്തിരുന്നതായി പ്രതികള്‍ അന്വേഷണ സംഘത്തിന് മൊഴി നല്കി. ബിസിനസ് വിപുലീകരിക്കുകയായിരുന്നു ലക്ഷ്യം. പലിശയായി 14 കോടി രൂപ അടച്ചത് ബാങ്കിൽനിന്ന് എടുത്ത തുകകൊണ്ടാണെന്നും ഇവർ അന്വേഷണ സംഘത്തോട് പറഞ്ഞു. അഞ്ച് സ്ഥാനങ്ങളിലെ ബിനാമി ഇടപാടുകളിൽ കേസിലെ മറ്റ് പ്രതികള്‍ക്കും പങ്കുണ്ടെന്നാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ ഒന്നാം പ്രതി സുനില്‍ കുമാറിെൻറ മൊഴി. ഭരണസമിതി അംഗങ്ങളെയും വൈകാതെ പ്രതി ചേര്‍ത്തേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.