കരുവന്നൂർ ബാങ്ക് തട്ടിപ്പ്: എ.സി മൊയ്തീൻ ഇന്നും ഇ.ഡിക്ക് മുന്നിൽ ഹാജരായേക്കില്ല

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ സി.പി.എം നേതാവും കുന്നംകുളം എം.എൽ.എയുമായ എ.സി മൊയ്തീൻ തിങ്കളാഴ്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുന്നിൽ ഹാജരായേക്കില്ല. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ആയതിനാൽ ഹാജരാകേണ്ടതില്ലെന്നാണ് പാർട്ടി നിർദേശം.  നേരത്തെ, കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാകണമെന്ന് ഇ.ഡി അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, ഹാജരാകുന്നതിൽ മൊയ്തീൻ അസൗകര്യം അറിയിക്കുകയായിരുന്നു. തുടർന്നാണ് തിങ്കളാഴ്ച ഹാജരാകാൻ ഇ.ഡി നിർദേശിച്ചത്. കോടികളുടെ തട്ടിപ്പ് നടന്ന കേസിൽ ബിനാമികൾക്ക് ലോൺ അനുവദിക്കാൻ നിർദേശിച്ചത് എ.സി മൊയ്തീൻ ആണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. വീട്ടിൽ റെയ്ഡ് നടത്തിയതിന് പിന്നാലെ എ.സി മൊയ്തീന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ ഇ.ഡി മരവിപ്പിച്ചിരുന്നു. ആഗസ്റ്റ് 22ന് മൊയ്തീന്‍റെ തൃശൂരിലെ വീട്ടിൽ 22 മണിക്കൂർ നീണ്ട റെയ്ഡാണ് ഇ.ഡി നടത്തിയത്.

എന്താണ് കരുവന്നൂർ ബാങ്ക് തട്ടിപ്പ്?

കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ സ​ഹ​ക​ര​ണ കൊ​ള്ള​യാ​ണ് പ​തി​റ്റാ​ണ്ടു​ക​ളാ​യി സി.​പി.​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ്. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് സ​ഹ​ക​ര​ണ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ ത​ട്ടി​പ്പു​വി​വ​രം പു​റ​ത്തു​വ​ന്ന​ത്. 2021 ജൂ​ലൈ 21ന് ​ബാ​ങ്ക് സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട പൊ​ലീ​സ് കേ​സെ​ടു​ത്തു. പ​തി​റ്റാ​ണ്ടു​ക​ളാ​യി സി.​പി.​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യെ പ​രാ​തി​ക്ക് പി​ന്നാ​ലെ പി​രി​ച്ചു​വി​ട്ടു. സി.​പി.​എം നേ​താ​ക്ക​ളാ​യ ബാ​ങ്ക് സെ​ക്ര​ട്ട​റി​യ​ട​ക്കം ആ​റു​പേ​രെ പ്ര​തി​യാ​ക്കി ആ​ദ്യം പൊ​ലീ​സ് കേ​സെ​ടു​ത്തു.

300 കോ​ടി​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്നാ​യി​രു​ന്നു ആ​ദ്യ​നി​ഗ​മ​നം. വി​ശ​ദ പ​രി​ശോ​ധ​ന​ക്ക്​ ഉ​ന്ന​ത​ത​ല ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ചു. 219 കോ​ടി​യു​ടെ ക്ര​മ​ക്കേ​ടു​ണ്ടാ​യെ​ന്ന് ക​ണ്ടെ​ത്തി. 2011-12 മു​ത​ൽ ത​ട്ടി​പ്പ് ന​ട​ന്നെ​ന്നാ​ണ് പ​രാ​തി. വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ചും മൂ​ല്യം ഉ​യ​ർ​ത്തി​ക്കാ​ണി​ച്ചും ക്ര​മ​ര​ഹി​ത​മാ​യി വാ​യ്പ​യ​നു​വ​ദി​ച്ചും ചി​ട്ടി, ബാ​ങ്കി​ന്റെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങ​ൽ എ​ന്നി​വ​യി​ൽ ക്ര​​മ​ക്കേ​ട് കാ​ണി​ച്ചും വി​വി​ധ ത​ല​ങ്ങ​ളി​ലാ​യി​രു​ന്നു ത​ട്ടി​പ്പ് ന​ട​ന്ന​തെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. സി.​പി.​എം മു​ൻ പ്ര​വ​ർ​ത്ത​ക​നും ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നു​മാ​യ എം.​വി. സു​രേ​ഷാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. സ​ഹ​ക​ര​ണ വ​കു​പ്പി​നും പി​ന്നാ​ലെ വി​ജി​ല​ൻ​സ്, ഇ.​ഡി, സി.​ബി.​ഐ എ​ന്നി​വ​ർ​ക്കും പ​രാ​തി ന​ൽ​കി.

ക്ര​മ​ക്കേ​ട് വ​ൻ തു​ക​യാ​യ​തോ​ടെ പൊ​ലീ​സ് ക്രൈം​ബ്രാ​ഞ്ച് സ്പെ​ഷ​ൽ ടീ​മി​നെ നി​യോ​ഗി​ച്ചു. ഇ​തി​ൽ ആ​ദ്യ റി​പ്പോ​ർ​ട്ട് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. മു​ൻ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളെ​യും പ്ര​തി ചേ​ർ​ത്തു. ഇ​തോ​ടെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ 18 പേ​രാ​യി. സ​ഹ​ക​ര​ണ വ​കു​പ്പി​ന്റെ ര​ണ്ടാം അ​ന്വേ​ഷ​ണ​ത്തി​ൽ 125.84 കോ​ടി​യു​ടേ​താ​ണ് ക്ര​മ​ക്കേ​ടെ​ന്ന് ക​ണ്ടെ​ത്തി. അ​ഞ്ച് പ്ര​തി​ക​ളു​ടെ സ്വ​ത്തു​ക്ക​ൾ നേ​ര​േ​ത്ത ക​ണ്ടു​കെ​ട്ടി. പി​ന്നാ​ലെ സ​ഹ​ക​ര​ണ വ​കു​പ്പ് 125.84 കോ​ടി ഈ​ടാ​ക്കാ​നു​ള്ള റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്നെ​ങ്കി​ലും പ്ര​തി​ക​ളു​ടെ ഹ​ര​ജി​യി​ൽ കോ​ട​തി സ്റ്റേ ​ചെ​യ്തു.

ബാ​ങ്ക് ജ​പ്തി നോ​ട്ടീ​സി​നെ​ത്തു​ട​ർ​ന്ന് ക​ർ​ഷ​ക​ൻ ആ​ത്മ​ഹ​ത്യ ചെ​യ്തു. നി​ക്ഷേ​പ​ത്തു​ക കി​ട്ടാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് മ​തി​യാ​യ ചി​കി​ത്സ ല​ഭി​ക്കാ​ത്ത​തി​നാ​ൽ വ​യോ​ധി​ക മ​രി​ച്ചു. ഒ​ടു​വി​ലാ​യി ബാ​ങ്കി​ൽ 150 കോ​ടി​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്നും മു​ൻ മ​ന്ത്രി​യും സി.​പി.​എം നേ​താ​വു​മാ​യ എ.​സി. മൊ​യ്തീ​നാ​ണ് വ്യാ​ജ​ലോ​ണു​ക​ൾ​ക്ക് പി​ന്നി​ലെ​ന്നും ഇ.​ഡി ക​ണ്ടെ​ത്തി.

Tags:    
News Summary - Karuvannur Bank Scam: AC Moideen may not appear to ED today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.