തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഭരണസമിതി അംഗങ്ങളിൽ ചിലരും അന്വേഷണനിഴലിൽ. പ്രതിചേർക്കപ്പെട്ടവർ വ്യാജ ഒപ്പിട്ടും വ്യാജരേഖയുണ്ടാക്കിയുമാണ് തട്ടിപ്പ് നടത്തിയതെന്നായിരുന്നു വാദം. എന്നാൽ, നിരവധി തവണ തട്ടിപ്പ് നടന്നതിെൻറ തെളിവുകൾ കണ്ടെത്തിയതിെൻറയും തട്ടിപ്പ് നേരത്തേതന്നെ ഭരണസമിതി അറിഞ്ഞിരുന്നെന്ന വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണസംഘത്തിെൻറ പുതിയ നീക്കം.
ഭരണസമിതി അംഗങ്ങളിൽ പലർക്കും ഇക്കാര്യത്തിൽ വ്യക്തമായി അറിവുണ്ടായിരുന്നെന്നും തട്ടിപ്പിെൻറ പങ്ക് പറ്റിയിട്ടുണ്ടോയെന്നുമാണ് അന്വേഷണസംഘം സംശയിക്കുന്നത്. പരാതി നൽകി മൂന്നാഴ്ചയിലെത്തുമ്പോഴും കാര്യമായി ഭരണസമിതി അംഗങ്ങളുടെ മൊഴിയെടുത്തിട്ടില്ല.
അവരെ ഉടൻ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിെൻറ ആലോചന. സി.പി.എം ബ്രാഞ്ച് യോഗത്തിലെ ശബ്ദരേഖയിൽ പരാമർശിക്കുന്നത് തട്ടിപ്പ് സംബന്ധിച്ച് ഭരണസമിതി പ്രസിഡൻറിന് അറിയാമായിരുന്നെന്നാണ്. പ്രതികളുടെ ഇടപാടുകൾ സംബന്ധിച്ചും ബാങ്കിലെത്തിയതും പോയതുമായ പണത്തെ സംബന്ധിച്ചും ഇ.ഡി നടത്തുന്ന അന്വേഷണത്തിെൻറ പരിധിയിലും ഭരണസമിതി അംഗങ്ങളുണ്ട്.
സർക്കാറിെൻറ ഔദ്യോഗിക കണക്കിൽ 100 കോടിയിലധികവും അനൗദ്യോഗിക കണക്കിൽ 300 കോടിയിലധികവും ക്രമക്കേട് നടന്നെന്നാണ് കണ്ടെത്തൽ. നേരത്തേ ജോ. രജിസ്ട്രാർ നടത്തിയ അന്വേഷണത്തിന് പുറമെ, സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ അന്വേഷണവും പുരോഗമിക്കുകയാണ്.
പ്രാഥമിക റിപ്പോർട്ട് അടുത്ത ദിവസം സർക്കാറിന് കൈമാറും. ഇതിനു ശേഷമേ ബാങ്കിന് ഫണ്ട് ലഭ്യമാക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാവൂ. അതേസമയം, കേസിലെ ഒന്നാം പ്രതി സുനിൽ കുമാറിെൻറയും നാലാം പ്രതി ബിജോയുടെയും മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തിങ്കളാഴ്ച പരിഗണിക്കുന്നുണ്ട്. തിരച്ചിൽ നോട്ടീസ് പുറത്തിറക്കി നാലു ദിവസമെത്തുമ്പോഴും പ്രതികളെ അറസ്റ്റ് െചയ്യാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.