തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിൽ സംവരണം നിഷേധിക്കാൻ, ഒരിക്കൽ സംവരണം ലഭിച്ചവർക്ക് വീണ്ടും സംവരണം പാടില്ലെന്ന പബ്ലിക് സർവിസ് കമീഷെൻറയും സർക്കാറിെൻറയും വാദം പൊളിയുന്നു. പി.എസ്.സി തന്നെ നേരത്തെ സുപ്രധാന തസ്തികകളിലേക്ക് വകുപ്പുതല സ്ഥാനക്കയറ്റത്തിന് സംവരണം നടപ്പാക്കിയിരുന്നു. വിദ്യാഭ്യാസവകുപ്പിൽ ജില്ല വിദ്യാഭ്യാസ ഒാഫിസർ നിയമനത്തിനാണ് ഇത് നടപ്പാക്കിയത്. പി.എസ്.സി അഡ്വൈസിൽ സർക്കാർ നിയമനം നൽകുകയും ചെയ്തു. കെ.എ.എസിെൻറ കാര്യത്തിൽ പി.എസ്.സി തന്നെ നേരത്തെ നടപ്പാക്കിയ മാനദണ്ഡത്തിനെതിരായ നിലപാട് അവർ സ്വീകരിക്കുകയും സർക്കാറിനെ അറിയിക്കുകയുമായിരുന്നു.
പി.എസ്.സിയുടെ ഉപദേശത്തിെൻറ അടിസ്ഥാനത്തിലാണ് സർക്കാർ നേരത്തെ കെ.എ.എസിെൻറ കരടിൽ സ്ട്രീം രണ്ടിൽ സംവരണത്തിന് വ്യവസ്ഥ ചെയ്തശേഷം അന്തിമ ഉത്തരവിൽ അത് റദ്ദാക്കിയത്. ജില്ല വിദ്യാഭ്യാസ ഒാഫിസർ (ഡി.ഇ.ഒ) തസ്തികയിലേക്ക് 49/2006 കാറ്റഗറി നമ്പറായി ഒാപൺ മാർക്കറ്റ് േക്വാട്ടയിലേക്കും ഡിപ്പാർട്ട്മെൻറൽ േക്വാട്ടയിലേക്കും പി.എസ്.സി അപേക്ഷ ക്ഷണിച്ചിരുന്നു. പരീക്ഷയുടെയും ഇൻറർവ്യൂവിെൻറയും അടിസ്ഥാനത്തിൽ 24-7-2010ൽ കമീഷൻ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
ഇൗ പട്ടികയിൽ രണ്ട് ഭാഗങ്ങളായി ഒാപൺ മാർക്കറ്റ് േക്വാട്ടയും ഡിപ്പാർട്ട്മെൻറൽ േക്വാട്ടയും പ്രത്യേകമായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സർക്കാർ, എയ്ഡഡ് ഹൈസ്കൂളുകളിലെ അധ്യാപകർ, അസിസ്റ്റൻറ് എജുക്കേഷനൽ ഒാഫിസർമാർ എന്നിവർക്കായാണ് വകുപ്പുതല േക്വാട്ടയിൽ ഉൾപ്പെടുന്നവർ. റാങ്ക് പട്ടികയിൽ 14 പേരെയാണ് ഒാപൺ േക്വാട്ടയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സപ്ലിമെൻററി പട്ടികയിൽ ഇൗഴവ, പട്ടികജാതി എന്നിവയിൽനിന്ന് മൂന്ന് വീതവും പട്ടിക വർഗത്തിൽനിന്ന് ഒന്നും മുസ്ലിം, ലത്തീൻ കത്തോലിക്ക, ഒ.ബി.സി എന്നിവയിൽനിന്ന് നാലുവീതവും വിശ്വകർമയിൽനിന്ന് അഞ്ചും എസ്.െഎ.യു.സി നാടാർ, മറ്റ് ക്രിസ്റ്റ്യൻ വിഭാഗങ്ങളിൽനിന്ന് ഒന്നുവീതവും ധീവരയിൽ നിന്നും രണ്ടും പേരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇൗ പട്ടികയിൽനിന്ന് നിയമനവും നടക്കുന്നുണ്ട്. 28-6-16ന് നടന്ന അഡ്വൈസിൽ 11 പേരെ നിയമിച്ചു. അന്നത്തെ കണക്ക് പ്രകാരം ഒാപൺ േക്വാട്ട പട്ടികയിൽനിന്ന് 15 പേരെ നിയമിച്ചു. ഡിപ്പാർട്ട്മെൻറൽ േക്വാട്ടയിൽനിന്ന് 11 പേരെ നിയമിച്ചതിൽ ആറ് പേർ മെയിൻ പട്ടികയിൽനിന്നും അഞ്ച് പേർ സംവരണ േക്വാട്ടയിലുമാണ്.
ഇതേപട്ടികയിൽ കോടതി ഇടപെടലിനെ തുടർന്ന് 2015 മേയ് 11 പി.എസ്.സി പുറത്തിറക്കിയ ചുരുക്കപ്പട്ടികയിലും ഡിപ്പാർട്ട്മെൻറൽ േക്വാട്ടയിലും മെയിൻ ലിസ്റ്റും സപ്ലിമെൻററി ലിസ്റ്റും ഇറക്കിയിട്ടുണ്ട്. ഒാപൺ േക്വാട്ടക്കും ഇപ്രകാരമുണ്ട്. വകുപ്പുതല സ്ഥാനക്കയറ്റത്തിലും സംവരണം ഉറപ്പാക്കുന്ന നിയമനരീതിയാണ് പി.എസ്.സി കലാകാലങ്ങളായി സ്വീകരിക്കുന്നത്. പി.എസ്.സി അഡ്വൈസ് പ്രകാരം കാലകാലങ്ങളിൽ സർക്കാർ നിയമനവും നൽകുന്നുണ്ട്. എന്നാൽ, കെ.എ.എസ് പുതിയ കേഡർ ആയിട്ടും ഒരിക്കൽ സംവരണം ലഭിച്ചവർക്ക് വീണ്ടും സംവരണം വേണമോ എന്ന ആശങ്ക പി.എസ്.സി ഉന്നയിക്കുകയായിരുന്നു. ഇതിെൻറ ചുവടുപിടിച്ച് സർക്കാർ സംവരണം നിഷേധിക്കുകയാണ് ചെയ്തത്. കെ.എ.എസ് സംവരണ കാര്യത്തിലെ പി.എസ്.സിയുടെയും സർക്കാറിെൻറയും കള്ളക്കളിയാണ് ഇതിൽ വെളിവാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.