തിരുവനന്തപുരം: പിന്നാക്ക-പട്ടിക വിഭാഗങ്ങൾക്ക് വൻ പ്രത്യാഘാതം സൃഷ്ടിക്കുംവിധം സംവരണ വ്യവസ്ഥകൾ ഒഴിവാക്കി കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിെൻറ(കെ.എ.എസ്) അന്തിമ ഉത്തരവ് സർക്കാർ പുറത്തിറക്കി. സർക്കാർ ജീവനക്കാരിൽനിന്ന് കെ.എ.എസിലേക്ക് പ്രവേശനം കിട്ടുന്ന രണ്ട് സ്ട്രീമുകളിൽ സംവരണം പൂർണമായി ഒഴിവാക്കി. പൊതുവിഭാഗം ഉദ്യോഗാർഥികളിൽനിന്ന് നടത്തുന്ന നിയമനങ്ങൾക്കു മാത്രമേ സംവരണം ഉണ്ടാകൂവെന്ന് ഉത്തരവിൽ പറയുന്നു. സർക്കാർ ജീവനക്കാരിൽ ഗസറ്റഡ് ഒഴികെ ഉള്ളവർക്ക് അവസരം നൽകുന്ന സ്ട്രീം രണ്ടിൽ നേരത്തേ പുറത്തിറക്കിയ കരടുകളിലെല്ലാം സംവരണം ഉറപ്പാക്കിയിരുന്നു. അവസാനത്തെ കരടിൽനിന്ന് സംവരണം ഒഴിവാക്കിയെങ്കിലും ഡയറക്ട് റിക്രൂട്ട്മെൻറ് എന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, അന്തിമ ഉത്തരവിൽ ഇത് ഒഴിവാക്കി ബൈട്രാൻസ്ഫർ എന്നാക്കി മാറ്റി. അതേസമയം, ഇൗ വിഭാഗത്തിൽ അപേക്ഷിക്കാൻ പിന്നാക്ക വിഭാഗത്തിന് മൂന്നു വയസ്സും പട്ടിക വിഭാഗങ്ങൾക്ക് അഞ്ചും വയസ്സും ഇളവ് നൽകിയിട്ടുണ്ട്.
ഗസറ്റഡ് ജീവനക്കാർക്കുള്ള സ്ട്രീം മൂന്നിൽ സംവരണമോ വയസ്സിളവോ ഇല്ല. ഒന്നാമത്തെ സ്ട്രീമിൽ മാത്രമേ സംവരണം ബാധകമാകുകയുള്ളൂവെന്ന വ്യവസ്ഥയും ഉൾപ്പെടുത്തി. സംവരണം അട്ടിമറിക്കാൻ ലക്ഷ്യമിട്ട് രണ്ടാമത്തെ സ്ട്രീം ബൈട്രാൻസ്ഫർ എന്നാക്കി മാറ്റിയെങ്കിലും അത് എല്ലാ വിഭാഗം ജീവനക്കാർക്കുമായി മാറ്റി െവച്ചത് നിയമപരമായി ചോദ്യം ചെയ്യപ്പെേട്ടക്കും. രണ്ടാം സ്ട്രീമിൽ ബൈട്രാൻസഫർ എന്നത് കെ.എ.എസ് ബാധകമായ 30 വകുപ്പുകളിലെ ഗസറ്റഡ് ജീവനക്കാർക്കായി പരിമിതപ്പെടുത്തിയിരിക്കെയാണിത്. സ്ട്രീം രണ്ടിലും ഇതു ബാധകമാകണമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. മൂന്നിൽ രണ്ടു ശതമാനം തസ്തികകളും സംവരണത്തിൽനിന്നു മാറ്റിനിർത്തിയാണ് കെ.എ.എസ് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.
സംവരണ വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യമുണ്ടാകേണ്ടത് അനിവാര്യമാണെന്നിരിക്കെ അതു പരിഗണിക്കാതെയാണ് അന്തിമ ഉത്തരവ്. പിന്നാക്ക സംഘടനകൾ സംവരണ അട്ടിമറിയിൽ മൗനത്തിലാണ്. പട്ടിക വിഭാഗ സംഘടനകളാണ് സംവരണം ഉറപ്പാക്കണമെന്ന ശക്തമായ നിലപാട് കൈക്കൊള്ളുന്നത്. സംവരണം നിഷേധിച്ചതിെൻറ പ്രത്യാഘാതം സർക്കാറും ശരിയായി പഠിച്ചിട്ടില്ല. നേരത്തേ ഉണ്ടായിരുന്ന കരടിൽ മറ്റ് കാര്യമായ മാറ്റങ്ങളൊന്നും അന്തിമ ഉത്തരവിൽ വരുത്തിയിട്ടില്ല. സർക്കാർ ഉത്തരവ് പുറത്തിറങ്ങിയ സാഹചര്യത്തിൽ പി.എസ്.സി ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും. സംവരണ നിഷേധത്തിനെതിരെ ചില ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.