ചികിത്സക്ക് കൈക്കൂലി; ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍

കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ ചികിത്സക്ക് കൈക്കൂലി വാങ്ങിയ ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍. അനസ്തേഷ്യ വി ദഗ്ധന്‍ വെങ്കിട ഗിരിയെയും സര്‍‍‍ജന്‍ സുനില്‍ ചന്ദ്രനെയുമാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ആരോഗ്യമന്ത് രി കെ.കെ ശൈലജയുടെ നിര്‍ദേശ പ്രകാരമാണ് നടപടി.

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കായി എത്തിയ രോഗിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ രോഗിയുടെ ബന്ധുക്കള്‍ പകര്‍ത്തിയിരുന്നു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഡി.എം.ഒ ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍ നടപടി.

സംഭവത്തില്‍ വിശദമായ തുടരന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് വിജിലന്‍സ് വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ അന്വേഷണ റിപ്പോര്‍ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍ കൈക്കൊള്ളുക.

Tags:    
News Summary - kasaragod general hospital doctors bribe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.