ഓൺലൈൻ തട്ടിപ്പ്​ കേസിൽ കാസർകോട്​ സ്വദേശിനി പിടിയിൽ

മുഹമ്മ: ഓൺലൈൻ തട്ടിപ്പിലൂടെ മുഹമ്മ സ്വദേശിക്ക്​ 17 ലക്ഷം രൂപ നഷ്ടപ്പെട്ട കേസിൽ കാസർകോട്​ സ്വദേശിയായ യുവതി പിടിയിൽ. തൃക്കരിപ്പൂർ പഞ്ചായത്ത്‌ പതിനഞ്ചാം വാർഡിൽ കൈക്കോട്ട് കടവ് എസ്.പി ഹൗസിൽ ഫർഹത്ത്‌ ഷിറിൻ (31) ആണ് മുഹമ്മ പൊലീസിന്റെ പിടിയിലായത്.

മുഹമ്മ പഞ്ചായത്ത്‌ പതിമൂന്നാം വാർഡിൽ കരിപ്പെവെളി സിറിൽ ചന്ദ്രന്റെ പണമാണ് നഷ്ടപ്പെട്ടത്. ഇതു സംബന്ധിച്ച പരാതിയിൽ അന്വേഷണം ഊർജിതപ്പെടുത്തിയതോടെ പ്രതികളെക്കുറിച്ച വിവരം ലഭിച്ചു. ബാങ്കിൽനിന്ന്​ ആറുപേരാണ് അവരവരുടെ പേരിൽ പണം പിൻവലിച്ചത്. ഗുജറാത്ത് സ്വദേശിയായ ഒരു സ്ത്രീ പിൻവലിച്ച നാലുലക്ഷം രൂപ ഫർഹത്ത്‌ ഷിറിന്റെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തിരുന്നു. ഇതിൽനിന്ന്​ രണ്ടു ലക്ഷം ഇവർ പിൻവലിച്ചതായി കണ്ടെത്തി.

ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. 

Tags:    
News Summary - Kasaragod woman arrested in online fraud case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.