സ്വതന്ത്യദിനം ആഘോഷിക്കാൻ എൽ.ഡി.എഫ് തീരുമാനം

കാസർകോട്: 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ എൽ.ഡി.എഫ് ജില്ല കമ്മിറ്റി യോഗം തീരുമാനിച്ചു. ആഗസ്റ്റ് 15ന് രാവിലെ പത്തിന് കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന പ്രതിജ്ഞയെടുക്കും. യോഗത്തിൽ സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് ജില്ല കൺവീനർ കെ.പി. സതീശ് ചന്ദ്രൻ, സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ഇ. ചന്ദ്രശേഖരൻ എം.എൽ.എ, സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, കേരള കോൺഗ്രസ്-എം ജില്ല പ്രസിഡന്റ് കുര്യാക്കോസ് പ്ലാപ്പറമ്പിൽ, എൻ.സി.പി ജില്ല പ്രസിഡന്റ് രവി കുളങ്ങര, ജെ.ഡി.എസ് ജില്ല പ്രസിഡന്റ് പി.പി. രാജു, ഐ.എൻ.എൽ ജില്ല പ്രസിഡന്റ് എം. ഹമീദ് ഹാജി, കോൺഗ്രസ്-എസ് ജില്ല പ്രസിഡന്റ് ടി.വി. വിജയൻ, കേരള കോൺഗ്രസ്-ബി ജില്ല സെക്രട്ടറി സുരേഷ് പുതിയിടത്ത്, എൽ.ജെ.ഡി ജില്ല പ്രസിഡന്റ് ടി.വി. ബാലകൃഷ്ണൻ, ജനാധിപത്യ കേരള കോൺഗ്രസ് ജില്ല പ്രസിഡന്റ് സണ്ണി അരമന, കേരള കോൺഗ്രസ് (സ്കറിയ തോമസ്) ജില്ല സെക്രട്ടറി പി.വി. ബാലചന്ദ്രൻ, ടി. കൃഷ്ണൻ, കെ.വി. കൃഷ്ണൻ, അസീസ് കടപ്പുറം, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, അഡ്വ. സി.വി. ദാമോദരൻ, രതീഷ് പുതിയപുരയിൽ, വി.വി. കൃഷ്ണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.