നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ഇ. ​ഷ​ജീ​റി​ന്റെ പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ട്

കൗ​ൺ​സി​ല​റു​ടെ പേ​രി​ൽ വ്യാ​ജ സമൂഹ മാധ്യമ അ​ക്കൗ​ണ്ടി​ൽ പ​ണ​പ്പിരി​വ്

നീ​ലേ​ശ്വ​രം: ന​ഗ​ര​സ​ഭ യു.​ഡി.​എ​ഫ് പാ​ർ​ലമെ​ന്റ​റി പാ​ർ​ട്ടി ലീ​ഡ​ർ ഇ. ​ഷ​ജീ​റി​ന്റെ പേ​രി​ൽ വ്യാ​ജ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ട് നി​ർ​മി​ച്ച് പ​ണം പി​രി​ക്കു​ന്ന​താ​യി പ​രാ​തി. ഇ​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഷ​ജീ​ർ നീ​ലേ​ശ്വ​രം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. വ്യാ​ജ ഫേ​സ് ബു​ക്ക് ഐ.​ഡി ഫോ​ട്ടോ അ​ട​ക്ക​മു​ള്ള ര​ണ്ടെ​ണ്ണം നി​ർ​മി​ച്ച് മെ​സ​ഞ്ച​ർ വ​ഴി പ​ണം ചോ​ദി​ക്കു​ന്നു​വെ​ന്നാ​ണ് ഷ​ജീ​ർ പ​രാ​തി​യി​ൽ ഉ​ന്ന​യി​ച്ച​ത്‌.

സു​ഹൃ​ത്തു​ക്ക​ളാ​ണ് വ്യാ​ജ ഐ.​ഡി​യു​ടെ കാ​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്‌. 7430874286 എ​ന്ന ന​മ്പ​റി​ൽ ഷ​ജീ​ർ-​ഷ​ജീ​ർ എ​ന്ന വ്യാ​ജ അ​ക്കൗ​ണ്ടാ​ണ് പ​ണം ന​ൽ​കു​ന്ന​തി​നാ​യി ന​മ്പ​ർ ന​ൽ​കി​യ​ത്‌. പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. 

Tags:    
News Summary - Money collection in fake social media account in councillor's name

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.