യൂത്ത് ലീഗ് വൈറ്റ് ഗാർഡിന് ഉപഹാരം കൈമാറി

ബോവിക്കാനം: മുളിയാർ പഞ്ചായത്ത് ദുബൈ കെ.എം.സി.സി വൈറ്റ്ഗാർഡ് യൂനിറ്റിന് സേവന യന്ത്രസാമഗ്രികളും അംഗങ്ങൾക്ക് ഉപഹാരവും വിതരണം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് ഇടനീർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നവാസ് ഇടനീർ അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ ടി.ആർ. ഹനീഫ, മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ നാലാം വാതുക്കൽ എന്നിവർ ഉപകരണം കൈമാറി. പഞ്ചായത്ത് മുസ്‍ലിം ലീഗ് പ്രസിഡന്റ് കെ.ബി. മുഹമ്മദ് കുഞ്ഞി ഉപഹാരം കൈമാറി. അജ്മാൻ കെ.എം.സി.സി പഞ്ചായത്ത് കമ്മിറ്റിയുടെ ധനസഹായം ട്രഷറർ എം.കെ. ശംസുദ്ദീൻ കൈമാറി. എം.എസ്. ഷുക്കൂർ, ഷെരീഫ് കൊടവഞ്ചി, ബാതിഷ പൊവ്വൽ, മൻസൂർ മല്ലത്ത്, സിദ്ദീഖ് ബോവിക്കാനം, റൗഫ് ബാവിക്കര, ഖാദർ ആലൂർ, ഷെഫീഖ് മൈക്കുഴി, അഡ്വ. ജുനൈദ്, ശംസീർ മൂലടുക്കം, അഷ്റഫ് ബോവിക്കാനം, ഷെരീഫ് പന്നടുക്കം, അൽത്താഫ് പൊവ്വൽ, ഇബ്രാഹിം പൊവ്വൽ, സി.എം.ആർ. റാഷിദ്, നിസാർ ബാലനടുക്കം, കലാം ബാലനടുക്കം, പി.സി. മസൂദ്, റംഷീദ് ബാലനടുക്കം എന്നിവർ സംസാരിച്ചു. താജുദ്ദീൻ ആലൂർ സ്വാഗതം പറഞ്ഞു. KMCC മുളിയാർ പഞ്ചായത്ത് ദുബൈ കെ.എം.സി.സി വൈറ്റ്ഗാർഡ് യൂനിറ്റിന് യന്ത്ര സാമഗ്രികൾ കൈമാറുന്ന ചടങ്ങ് മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് ഇടനീർ ഉദ്ഘാടനം ചെയ്യുന്നു ലാബ് ടെക്നീഷ്യൻ അഭിമുഖം മുളിയാർ: സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്മെന്‍റ് കമ്മിറ്റി മുഖേന ലാബ് ടെക്നീഷ്യൻ അഭിമുഖം ബുധനാഴ്ച രാവിലെ 11.30ന് മുളിയാർ സി.എച്ച്.സിയിൽ നടക്കും. അസ്സൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.