കാസര്‍കോട്: പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ 57കാരനെ നാലുവര്‍ഷം കഠിനതടവിനും 52,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു.
ബദിയടുക്ക നീര്‍ച്ചാല്‍ നെടുകളയിലെ സുകുമാരന്‍ വെളിച്ചപ്പാടനെയാണ് (57) ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജി എ. മനോജ് ശിക്ഷിച്ചത്. 2017 ആഗസ്റ്റ് 14ന് രാത്രി എട്ടുമണിയോടെ ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ദലിത് വിഭാഗത്തിൽപ്പെട്ട എട്ടാംതരം വിദ്യാര്‍ഥിയുടെ പരാതിയിൽ പോക്സോ നിയമപ്രകാരമാണ് സുകുമാരന്‍ വെളിച്ചപ്പാടനെതിരെ ആദൂര്‍ പൊലീസ് കേസെടുത്തിരുന്നത്.
വീട്ടിലേക്ക് ആവശ്യമായ തേങ്ങ തരാമെന്നുപറഞ്ഞ് കുട്ടിയെ രാത്രി സുകുമാരന്‍ വെളിച്ചപ്പാടന്‍ ആള്‍പ്പാര്‍പ്പില്ലാത്ത ഓടുമേഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയുമായിരുന്നു. കുട്ടിയെ കാണാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് പീഡനം ശ്രദ്ധയില്‍പെട്ടത്.
വീട്ടുകാരാണ് പൊലീസില്‍ പരാതി നല്‍കിയത്. എസ്.എം.എസ് ഡിവൈ.എസ്.പി ഹരിശ്ചന്ദ്രനായക് ആണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്ക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.