കാസർകോട്: ജില്ലയിൽ വീണ്ടും സ്വർണവേട്ട. കോഴിക്കോട് ഭാഗത്തുനിന്ന് വരുകയായിരുന്ന കാറിൽനിന്ന് 3.11 കിലോ സ്വർണം കസ്റ്റംസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മംഗളൂരു സ്വദേശിയെ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച വൈകീട്ട് നാലോടെ ചന്ദ്രഗിരി പാലത്തിനു സമീപമാണ് സ്വർണം പിടികൂടിയത്. കാറിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
1.52 കോടി വിലവരുന്ന സ്വർണമാണിതെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് റോഡിൽ പരിശോധന നടത്തിയത്. ഈമാസം രണ്ടാം തവണയാണ് സ്വർണം പിടികൂടുന്നത്. കാസർകോട് കസ്റ്റംസ് സൂപ്രണ്ട് പി.പി. രാജീവ്, ഹെഡ് ഹവിൽദാർമാരായ കെ. ചന്ദ്രശേഖര, കെ. അനന്ത, എം. വിശ്വനാഥ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.