കാസര്‍കോട്: കാറില്‍ നിന്ന് തെറിച്ചുവീണ പണവും രേഖകളുമടങ്ങിയ പഴ്സ് ഉടമസ്ഥനെ തിരിച്ചേല്‍പിച്ച് മാതൃകയായി. താളിപ്പടുപ്പിലെ പെയിൻറിങ് തൊഴിലാളി നാരായണെൻറ 32000 രൂപയും ആധാര്‍ കാര്‍ഡും മറ്റ് രേഖകളുമടങ്ങിയ പഴ്സാണ് തിരിച്ചുകിട്ടിയത്. ബുധനാഴ്ച രാവിലെ 10 മണിയോടെ നാരായണന്‍ മറ്റൊരാള്‍ക്കൊപ്പം കാറില്‍ കാസര്‍കോട് ടൗണില്‍നിന്ന് താളിപ്പടുപ്പിലേക്ക് പോവുകയായിരുന്നു. ബാങ്ക് റോഡിലെത്തിയപ്പോള്‍ പഴ്സ് പുറത്തേക്ക് തെറിച്ചുവീണു. ഇതിനിടെ പഴ്സ് വീണുകിട്ടിയ സണ്‍ഡയറക്ട് തൊഴിലാളി സുര്‍ളുവിലെ അജിതും എ.ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ എന്‍.വി. അനൂപും കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.