വെ​യ​ര്‍ഹൗ​സി​ങ് കോ​ർപ​റേ​ഷ​ൻ ഗോ​ഡൗ​ൺ സ്ഥാ​പി​ക്കു​ന്ന ​കൊ​ള​ത്തൂ​രി​ലെ സ്ഥ​ലം

വെയര്‍ഹൗസിങ് ഗോഡൗണിന് കൊളത്തൂരിൽ ഏഴേക്കർ ഭൂമി

കാസർകോട്: സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോർപറേഷന്റെ ഗോഡൗണ്‍ നിർമിക്കുന്നതിന് ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ കൊളത്തൂർ വില്ലേജിൽ ഏഴേക്കർ ഭൂമി അനുവദിച്ചു. 4.61ലക്ഷം രൂപയുടെ വാർഷിക പാട്ട വ്യവസ്ഥയിൽ 30വർഷത്തേക്കാണ് സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോർപറേഷന് ഭൂമി വിട്ടുനൽകുക.

ഇതുസംബന്ധിച്ച് ലാൻഡ് റവന്യു കമീഷണറുടെ ഉത്തരവിറങ്ങി. ഭൂമി കോർപറേഷന് കൈമാറുന്നത് ഉൾെപ്പടെയുള്ള തുടർ നടപടികൾക്ക് ജില്ല കലക്ടറെ ചുമതലപ്പെടുത്തി. പുല്ലുനിറഞ്ഞ പാറപ്രദേശമായ ഈ സ്ഥലത്ത് ഗോഡൗൺ നിർമിക്കാമെന്നും റോഡ് ഉൾെപ്പടെയുള്ള സൗകര്യങ്ങൾ ലഭ്യമാണെന്നും നേരത്തേ കലക്ടർ ലാൻഡ് റവന്യു കമീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

പ്രദേശത്ത് ഏകദേശം 35000 മെട്രിക് ടൺ (2,10,000 ചതു.അടി ) സംഭരണ ശേഷിയുള്ള ഗോഡൗൺ നിർമിക്കാനാണ് സെൻട്രൽ വെയർഹൗസിങ് കോർപറേഷന്റെ തീരുമാനം. ഗോഡൗണിൽ ഭക്ഷ്യ ധാന്യങ്ങൾ, കാർഷിക ഉൽപന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, വളം, വ്യവസായ ഉൽപന്നങ്ങൾ എന്നിവ സംഭരിക്കുന്നതിനുള്ള സൗകര്യം ഉണ്ടാവും.

സെൻട്രൽ വെയർഹൗസിങ് കോർപറേഷന്റെ ഗോഡൗൺ വരുന്നതോടെ പ്രദേശത്തെ കർഷകർക്ക് ഉൽപന്നങ്ങൾ സംഭരിക്കുന്നതിന് ഏറെ ഉപകാരപ്പെടുമെന്ന് സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ പറഞ്ഞു.

വെയർഹൗസിൽ സൂക്ഷിക്കുന്ന സാധനങ്ങൾ ലാഭകരമായ രീതിയിൽ ക്രയവിക്രയം നടത്താൻ ഉപകരിക്കുന്ന വെയർഹൗസ് രശീതി സംവിധാനവും ഉണ്ടാകും. വെയർഹൗസ് പൂർത്തിയാകുന്നതോടെ ഒട്ടേറെ തൊഴിലാളികൾക്ക് കയറ്റിറക്കു തൊഴിൽ ലഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു. 20 കോടിയോളം മുതൽമുടക്കിലാണ് ഗോഡൗൺ ഒരുക്കുക.

നിർമാണത്തിനുള്ള ടെൻഡർ നടപടികൾ ഉടൻ തന്നെ ആരംഭിക്കുമെന്ന് സെൻട്രൽ വെയർഹൗസിങ് കോർപറേഷൻ ഡയറക്ടർ കെ.വി. പ്രദീപ് കുമാർ അറിയിച്ചു. 30വർഷത്തേക്ക് പാട്ടത്തിന് നൽകിയെങ്കിലും സ്ഥലം മേൽവാടകക്ക് നൽകരുത്, മരംമുറിക്കരുത്, പാട്ടത്തുക സാമ്പത്തികവർഷത്തിന്റെ ആദ്യ മൂന്നുമാസത്തിനകം നൽകണം തുടങ്ങിയ വ്യവസ്ഥകളും ഉത്തരവിലുണ്ട്.

Tags:    
News Summary - 7 acres of land in Kolathur for warehousing godown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.