പെരിയ: കോവിഡ് പ്രോട്ടോകോളിനാൽ നിയന്ത്രിക്കപ്പെട്ട ചടങ്ങിൽ 742 വിദ്യാർഥികൾ രാഷ്ട്രപതിയുടെ സാന്നിധ്യത്തിൽ കേന്ദ്ര സർവകലാശാല ബിരുദധാരികളായി. തേജസ്വിനി ഹിൽസിൽ കേരള കേന്ദ്ര സര്‍വകലാശാലയുടെ അഞ്ചാമത് ബിരുദ ദാന സമ്മേളനം കേരള-കേന്ദ്ര സര്‍വകലാശാല പെരിയ കാമ്പസില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ നടന്നു.
പരിപാടിയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുഖ്യാതിഥിയായി. 2018-2020 ബാച്ചിെൻറ ബിരുദദാന സമ്മേളനമാണ് നടന്നത്. 29 പേർക്ക് ബിരുദവും 652 പേർക്ക് ബിരുദാനന്തര ബിരുദവും 52 പേർക്ക് പിഎച്ച്.ഡി ബിരുദവും ഒമ്പത് പേർക്ക് പി.ജി ഡിപ്ലോമ ബിരുദവും നൽകി. ഹെലിപാഡിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, തദ്ദേശസ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ, ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, ജില്ല പൊലീസ് മേധാവി പി.ബി. രാജീവ്, വൈസ് ചാൻസലർ ഇൻ ചാർജ് പ്രഫ. കെ.സി. ബൈജു, പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. അരവിന്ദാക്ഷൻ എന്നിവർ രാഷ്ട്രപതിയെ വരവേറ്റു. ബാൻഡ് വാദ്യ അകമ്പടിയോടെയുള്ള അക്കാദമിക് ഘോഷയാത്രയോടെയാണ് ബിരുദദാന സമ്മേളന ചടങ്ങുകള്‍ ആരംഭിച്ചത്. രാഷ്ട്രപതി, ഗവർണർ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, വിവിധ സ്കൂളുകളുടെ ഡീനുമാര്‍, വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, കണ്ട്രോളര് ഓഫ് എക്സാമിനേഷന് എന്നിവര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു.
കാസർകോട്: രാഷ്ട്രപതി പങ്കെടുത്ത കേന്ദ്ര സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ സ്ഥലം എം.പിയും എം.എൽ.എയും പുറത്ത്. രാഷ്ട്രപതിയെ സ്വീകരിക്കാൻ ഹെലിപ്പാഡിലേക്ക് ഇരുവർക്കും ക്ഷണമുണ്ടെങ്കിലും ബിരുദദാന ചടങ്ങിലേക്ക് ക്ഷണിക്കാത്തതാണ് വിവാദമായത്.
കേന്ദ്ര സഹമന്ത്രി വി. മുരളീധരനെ സന്തോഷിപ്പിക്കാൻ കേന്ദ്ര സർവകലാശാല വൈസ്ചാൻസലർ വഴിവിട്ടുകളിക്കുകയാണെന്ന് കാസർകോട് എം.പി. രാജ്മോഹൻ ഉണ്ണിത്താൻ കുറ്റപ്പെടുത്തി. ബിരുദദാന ചടങ്ങിൽ പങ്കെടുക്കേണ്ടത് ആരൊക്കെയെന്ന് രാഷ്ട്രപതിഭവനാണ് തീരുമാനിച്ചതെന്ന് പ്രചരിപ്പിക്കുന്നത് അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികളെ ക്ഷണിക്കാതെ സമ്പൂർണ കാവിവത്കരണമാണ് കേന്ദ്ര സർവകലാശാലയിൽ നടത്തുന്നതെന്നും സ്ഥലം എം.പിയെന്നനിലക്ക് ചടങ്ങിൽ പങ്കെടുപ്പിക്കാതിരിക്കുന്നതിന് ന്യായീകരണമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർവകലാശാല സ്ഥിതിചെയ്യുന്ന ഉദുമ മണ്ഡലം എം.എൽ.എ സി.എച്ച്. കുഞ്ഞമ്പുവും ബിരുദദാന ചടങ്ങിനെതിരെ രംഗത്തുവന്നു. രാഷ്ട്രപതി പങ്കെടുക്കുന്ന ഒരു പരിപാടി മണ്ഡലത്തിൽ നടക്കുന്നുവെന്ന വിവരംപോലും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഈ വിഷയത്തിൽ കേന്ദ്ര സർവകലാശാല കൈക്കൊണ്ട നടപടിയിൽ അതൃപ്തി അറിയിച്ച് വി.സിക്ക് കത്ത് നൽകിയതായും സി.എച്ച്. കുഞ്ഞമ്പു പറഞ്ഞു.
ഉദുമ: ബിരുദദാന ചടങ്ങിനെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ് യാത്രക്കിടയിൽ വേഗത കുറച്ച് ജനങ്ങളെ അഭിവാദ്യം ചെയ്തു. പെരിയ ഹെലിപാഡിൽ ഇറങ്ങി ഉദുമ താജ് ഹോട്ടലിലേക്കുള്ള യാത്രയിലാണ് അദ്ദേഹത്തിെൻറ നിർദേശപ്രകാരം രണ്ടുതവണ വാഹനവ്യൂഹത്തിെൻറ വേഗത കുറച്ച് ജനങ്ങളെ അഭിവാദ്യം ചെയ്തത്. ഇതുമൂലം 10 മിനിറ്റ് വൈകിയാണ് രാഷ്ട്രപതി ചടങ്ങിനെത്തിയത്. 3.30ന് തുടങ്ങാനിരുന്ന പരിപാടി നാലു മണിയോടെയാണ് തുടങ്ങിയത്. രാഷ്ട്രപതിയോടൊപ്പം ഭാര്യയും മക്കളും ഉണ്ടായിരുന്നു.
ഉദുമ: രാഷ്ട്രപതി രാംനാഥ് കോവിന്ദിെൻറ സന്ദര്‍ശനത്തിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മുന്‍കരുതലായി ബേക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് ബി.പി. പ്രദീപ് കുമാര്‍, നേതാക്കളായ കെ.ആര്. കാര്ത്തികേയന്, നവനീത് ചന്ദ്രന്, യു. പ്രവാസ് എന്നിവരെയാണ് ചൊവ്വാഴ്ച ഉച്ചയോടെ പെരിയ ബസ്സ്റ്റോപ്പില്‍ കസ്റ്റഡിയിലെടുത്തത്. രാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നുപോയ അതേ നിമിഷത്തിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് പിടികൂടിയത്. രാഷ്ട്രപതിയുടെ പരിപാടിയിലേക്ക് രാജ്മോഹന്‍ ഉണ്ണിത്താന് എം.പിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധിക്കാന്‍ സാധ്യതയുള്ളതിനാലാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.