കാസര്‍കോട്: വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ഗവ. മെഡിക്കല്‍ കോളജില്‍ റസിഡന്‍ഷ്യല്‍ കോംപ്ലക്സിന് 29 കോടി രൂപയുടെ സാങ്കേതികാനുമതിയായി. ഗേള്‍സ് ഹോസ്റ്റൽ നിര്‍മാണത്തിനായി 14 കോടിയും ടീച്ചേഴ്സ് ക്വാര്‍ട്ടേഴ്സ് നിര്‍മാണത്തിനായി 11 കോടി രൂപയുമാണ് വകയിരുത്തിയത്. 6600 ച.മീ വിസ്തീര്‍ണമുള്ള, നാല് നിലകളോടുകൂടിയ ഗേള്‍സ് ഹോസ്റ്റലും 4819 ച.മീ വിസ്തീര്‍ണമുള്ളതും ഒമ്പതു നിലകളോടും കൂടിയ ടീച്ചേഴ്സ് ക്വാര്‍ട്ടേഴ്സും ഉള്‍പ്പെടുത്തിയാണ് മെഡിക്കല്‍ കോളജിെൻറ റസിഡന്‍ഷ്യല്‍ കോംപ്ലക്സ് നിർമാണത്തിന് സാങ്കേതികാനുമതി ലഭിച്ചത്. ഇതോടൊപ്പം കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി എട്ട് കോടി രൂപക്ക് ഭരണാനുമതി ലഭിച്ച, മെഡിക്കല്‍ കോളജിലെ ജലവിതരണ സംവിധാനത്തിെൻറ ടെന്‍ഡര്‍ പൂര്‍ത്തിയായി. മെഡിക്കല്‍ കോളജ് കാമ്പസിലേക്കും സമീപ പ്രദേശങ്ങളിലേക്കും ജലവിതരണം ചെയ്യുന്ന രീതിയിലുള്ള പദ്ധതിയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഗേള്‍സ് ഹോസ്റ്റലിെൻറ ഒന്നാംനിലയില്‍ ഭക്ഷണ മുറി, വിശ്രമ മുറി, കിച്ചണ്‍, സ്റ്റോര്‍ റൂം, സിക്ക് റൂം, റിക്രിയേഷന്‍ ഹാള്‍, സ്റ്റഡി റൂം, ഗെസ്റ്റ് റൂം, വാഷ് റൂം, ജിം സൗകര്യം, വിശാലമായ ലാന്‍ഡ് സ്കേപ് കോര്‍ട്ട്യാഡ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടും മൂന്നും നിലകളിലായി 21.175 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ രണ്ട് കിടക്കകളോടുകൂടിയ കിടപ്പുമുറികളും ശുചിമുറികളും അലക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഒമ്പതു നിലകളോടുകൂടിയ ടീച്ചേഴ്സ് ക്വാര്‍ട്ടേഴ്സ് കിടപ്പുമുറി, ശുചിമുറി, ഡൈനിങ് ഹാള്‍, വിശ്രമ മുറി, കിച്ചണ്‍, സ്റ്റോര്‍ റൂം, സിക്ക് റൂം, ഫയര്‍ റൂം, റിക്രിയേഷന്‍ ഹാള്‍, ഗെസ്റ്റ് റൂം, വാഷ് റൂം, ജിം സൗകര്യം, ലിഫ്റ്റ് സൗകര്യം എന്നിങ്ങനെ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയാണ് നിർമിക്കുന്നത്.
നിലവിലെ ജലവിതരണ സ്കീമില്‍ നിന്നും ഒരു അധിക ഫീഡര്‍ലൈന്‍ സ്ഥാപിച്ച് ബദിയഡുക്കയിലുള്ള മെഡിക്കല്‍ കോളജ് കാമ്പസിലേക്കും സമീപ പ്രദേശങ്ങളിലേക്കും ജലവിതരണം ചെയ്യുന്ന രീതിയിലാണ് വാട്ടര്‍ സപ്ലൈ സ്കീം നിർമിക്കുക. ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാസര്‍കോട് വികസന പാക്കേജ് ജില്ലതല സാങ്കേതിക കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.