representation image

പള്ളിക്കുള്ളിൽ കയറി മോഷണശ്രമം; പ്രതി ജനൽ വഴി രക്ഷപ്പെട്ടു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന് എതിർവശത്തെ ടൗൺ നൂർ ജുമാമസ്ജിദിൽ കയറി മോഷ്ടിക്കുന്നതിനിടെ മോഷ്ടാവിനെ പൂട്ടിയിട്ടു. ആളുകൾ ഓടിയെത്തുന്നതിനിടെ മോഷ്ടാവ് ജനാല വഴി പുറത്തേക്കു ചാടി രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് മോഷ്ടാവ് പള്ളിയിൽ കയറിയത്.

രാവിലെ പള്ളിയിൽ ആളുകളുണ്ടായിരുന്നില്ല.പള്ളിയിലേക്ക് കയറുന്ന ഭാഗത്ത് സ്ഥാപിച്ച വലിയ ഇരുമ്പ് ഭണ്ഡാരം ഇളക്കിയെടുത്തശേഷം പള്ളിയുടെ അകത്തെത്തിച്ച ശേഷം ആയുധമുപയോഗിച്ച് പൂട്ട് തകർത്തു.

ഇതിനിടയിൽ പള്ളിക്കുള്ളിലെത്തിയ ജീവനക്കാരൻ ഇബ്രാഹീം മുസ്‍ലിയാർ മോഷണം നേരിൽ കാണുകയായിരുന്നു. പുറത്തിറങ്ങി വാതിൽപൂട്ടി പരിസരത്തുള്ളവരെ വിളിച്ചുകൂട്ടുന്നതിനിടയിൽ ജനാല വഴി മോഷ്ടാവ് ചാടിരക്ഷപ്പെട്ടു. പണം നഷ്ടപ്പെട്ടിട്ടില്ല.

Tags:    
News Summary - Attempted burglary inside the church- suspect escaped through the window

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.