കാസര്‍കോട്: കുഞ്ഞു കഴിവുകൾക്കുള്ള അംഗീകാരമായി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി ഷാന്‍വിക എന്ന കൊച്ചുമിടുക്കി.
ഒരു വയസ്സും10 മാസവുമുള്ള കുഞ്ഞിെൻറ റെക്കോഡ് അത്യപൂർവമാണ്. യൂട്യൂബ് തമ്പ് നയില്‍ കണ്ടാല്‍ ഏത് പാട്ടാണെന്ന് ഷാന്‍വിക മോള് തിരിച്ചറിയും. മൃഗങ്ങളുടെ ശബ്ദവും അനുകരിക്കും. വാക്ചാതുര്യം കൊണ്ടും കുഞ്ഞറിവുകള്‍ കൊണ്ടും വിസ്മയിപ്പിക്കും.
കാസര്‍കോട് ചെര്‍ക്കള വി.കെ പാറയിലെ ജയേഷ്- ബിന്ദുജ ദമ്പതികളുടെ മകളാണ് ഈ കൊച്ചുമിടുക്കി. ഇംഗ്ലീഷിലും മലയാളത്തിലും മാസങ്ങളുടെ പേരുകള്‍ തെറ്റ് കൂടാതെ ഷാന്‍വിക ഉച്ചരിക്കും. കൂടാതെ ഇംഗ്ലീഷ് അക്ഷരമാലയും മനപ്പാഠമാണ്.
ഇംഗ്ലീഷിലും, മലയാളത്തിലും ഒന്നു മുതല്‍ 10 വരെ എണ്ണാനും ഷാന്‍വികക്ക് സാധിക്കും. ഷാന്‍വികക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് അംഗീകാരം ലഭിച്ചതിെൻറ നിറഞ്ഞ ആഹ്ലാദത്തിലാണ് കുടുംബാംഗങ്ങള്‍. നാട്ടിലും വീട്ടിലും ഇപ്പോള്‍ താരമാണ് ഷാന്‍വിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.