കാസർകോട്: പാഠപുസ്തകമെന്നാൽ ഇൗ കുട്ടികൾക്ക് ഏതാനും പേപ്പറുകളുടെ പകർപ്പുകൾ തുന്നിക്കൂട്ടിയതാണ്. പാഠ്യപദ്ധതിയും ചോദ്യപേപ്പറും ഫോേട്ടാസ്റ്റാറ്റ് തന്നെ. സംസാരഭാഷ ഉർദുവായിട്ടും അത് പഠിപ്പിക്കാൻ ഉർദു അധ്യാപകൻ ഇല്ലാതായിട്ട് വർഷം നാലായി. ഒന്നാം ക്ലാസ് മുതൽ ഉർദു പഠിപ്പിക്കുന്ന സംസ്ഥാനത്തെ ഒരേയൊരു വിദ്യാലയമായ കാസർകോട് ഉപ്പള കുർച്ചിപ്പള്ള ഗവ. ഹിന്ദുസ്ഥാനി യു.പി സ്കൂളിലേതാണീ വിശേഷങ്ങൾ.
കേരളത്തിലെ ഉർദുഗ്രാമമായി അറിയപ്പെടുന്ന നാടാണിത്. ഉർദു സംസാരിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ താമസിക്കുന്ന പ്രദേശം. മത വിദ്യാഭ്യാസത്തിന് ഉൗന്നൽ നൽകി 1890ലാണ് ഹിന്ദുസ്ഥാനി എയ്ഡഡ് എല്‍.പി സ്‌കൂൾ തുടങ്ങിയത്. ഹനഫി പള്ളി പരിപാലന കമ്മിറ്റിക്കായിരുന്നു സ്‌കൂള്‍ നടത്തിപ്പ് ചുമതല.
സ്‌കൂൾ സർക്കാറിന് കൈമാറിയതോടെ ഗവ. ഹിന്ദുസ്ഥാനി യു.പി സ്‌കൂൾ ആയി മാറി. ഉർദു മീഡിയത്തിനു പകരം കന്നട, മലയാളം മീഡിയമാക്കി മാറ്റി. പാഠപുസ്തകവും പാഠ്യപദ്ധതിയുമൊക്കെ തയാറാക്കാനുള്ള സൗകര്യമെന്ന നിലക്കായിരുന്നു ഇൗ മാറ്റം. എങ്കിലും ഒന്നാം ക്ലാസ് മുതൽ ഉർദു പഠനമെന്നത് സർക്കാർ നിലനിർത്തി.
ഒന്നേകാൽ നൂറ്റാണ്ടായിട്ടും ഉർദു കുട്ടികൾക്കായി പാഠ്യപദ്ധതിയൊന്നും തയാറാക്കിയിട്ടില്ല. സർക്കാർ സ്കൂളായിട്ടും ഇതുതന്നെ സ്ഥിതി. അതിനാൽ, ഒന്നു മുതൽ നാലാം ക്ലാസ് വരെ ഉർദു പാഠപുസ്തകമില്ല. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എന്നോ കൊണ്ടുവന്ന പുസ്തകത്തിെൻറ പകർപ്പെടുത്താണ് അധ്യാപകരും കുട്ടികളും ക്ലാസ് മുറികളിലെത്തിയിരുന്നത്.
കോവിഡ് കാലമെത്തിയപ്പോൾ വൻ തിരിച്ചടിയായി ഇൗ കുട്ടികൾക്ക്. ഉർദു അധ്യാപകനില്ലാതായതോടെ ഒന്നുമുതൽ ഏഴുവരെയുള്ള ഉർദു ഒാൺലൈൻ പഠനവും നിലച്ചു.
കന്നട, മലയാളം മീഡിയത്തിൽ ഒന്നുമുതൽ ഏഴുവരെയായി 14 ക്ലാസുകളാണ് ഉള്ളത്. 18 അധ്യാപകർ വേണ്ടിടത്ത് ഏഴ് അധ്യാപകർ മാത്രമാണുള്ളത്. പ്രഥമ അധ്യാപകെൻറ തസ്തികയിലും ആളില്ല. ഉർദു അധ്യാപകനെയെങ്കിലും നിയമിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.