കാസർകോട്: ശൈശവ വിവാഹം തടയുന്നതിന് സര്‍ക്കാറും വനിത ശിശു വികസന വകുപ്പും നടപ്പിലാക്കുന്ന പദ്ധതിയാണ് പൊന്‍വാക്ക്. പൊതുജന പങ്കാളിത്തത്തോടുകൂടി ശൈശവ വിവാഹം പൂര്‍ണമായി നിരോധിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതി പ്രകാരം ശൈശവ വിവാഹം തടയാന്‍ ആവശ്യമായ വിവരം നല്കുന്ന വ്യക്തിക്ക് 2500 രൂപ ഇന്‍സെൻറിവ് ലഭിക്കും.
വിവരം നല്കുന്ന വ്യക്തിയുടെ പേരും തിരിച്ചറിയത്തക്ക വിവരങ്ങളും പരസ്യപ്പെടുത്തുകയോ വിവരാവകാശനിയമപ്രകാരം നല്‍കുകയോ ചെയ്യില്ല.ജില്ലയില്‍ ponvakkuksd@gmail.com എന്ന ഇ മെയിലിലേക്കോ 04994293060 എന്ന നമ്പറിലോ വിവരങ്ങള്‍ അയക്കാം. നല്കുന്ന വിവരത്തില്‍ കുട്ടിയുടെ പേര്, രക്ഷാകര്‍ത്താവിന്റെ പേര്, മേല്‍വിലാസം അല്ലെങ്കില്‍ വ്യക്തമായി തിരിച്ചറിയാന്‍ പര്യാപ്തമായ മറ്റു വിവരങ്ങള്‍ എന്നിവ ഉണ്ടായിരിക്കണം.
ഇന്‍സെൻറിവ് നല്‍കുന്നതിന് ചില നിബന്ധനകളുണ്ട്. വിവാഹം നടക്കുന്നതിനുമുമ്പേ നല്കുന്ന വിവരത്തിനാണ് ഇന്‍സെൻറിവ് നല്‍കുന്നത്. വിവാഹം കഴിഞ്ഞിട്ടാണ് വിവരം നല്കുന്നതെങ്കില് ഇന്സെൻറീവിന് അര്‍ഹത ഉണ്ടായിരിക്കില്ല. ഒരു ശൈശവവിവാഹത്തെക്കുറിച്ച് ഒന്നിലധികം വ്യത്യസ്ത വ്യക്തികളില്‍നിന്നും വിവരങ്ങള്‍ ലഭിച്ചാല്‍ ആദ്യം വിവരം നല്കുന്ന വ്യക്തിക്കായിരിക്കും പാരിതോഷികത്തിന് അര്‍ഹത.
പാരിതോഷിക തുക വിവരം നല്കുന്ന വ്യക്തിക്ക് മണി ഓര്‍ഡര്‍ ആയോ ബാങ്ക് അക്കൗണ്ട് വഴിയോ ആയിരിക്കും നല്‍കുക. അതുപോലെതന്നെ പേരും മേല്‍വിലാസവും ഇല്ലാത്ത പരാതിയാണെങ്കിലും സമയബന്ധിതമായി അന്വേഷിക്കും. എന്നാല്‍, പരാതിക്കാരനെ കണ്ടെത്തി പാരിതോഷികം നല്‍കുന്നതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.