ഉളിയത്തട്ക്ക: കുട്ടികളുടെ ഉല്ലാസത്തിന് ലക്ഷങ്ങൾ ചെലവഴിച്ച് ഒരുക്കിയ പാർക്ക് കാടുപിടിച്ച് നശിക്കുന്നു. വൻ തുക ചെലവഴിച്ച് നിർമിച്ചിട്ടും പാർക്ക് സംരക്ഷണത്തിന് ആരുമില്ലാത്ത സ്ഥിതിയാണ്. മധൂർ ഗ്രാമപഞ്ചായത്ത് ഓഫിസിന് വിളിപ്പാടകലെയാണ് ഇൗ ചിൽഡ്രൻസ് പാർക്ക്. കാടുമൂടി കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ താവളം കൂടിയായി ഇവിടം. കുട്ടികൾക്കോ മുതിർന്നവർക്കോ അതിനകത്ത് കടക്കാൻ കഴിയാത്ത നിലയിലാണ് കാട്.
മാസങ്ങളായി ഇതേ അവസ്ഥയിലായിട്ടും ആർക്കും ഒരു പരാതിയുമില്ല. ജനപ്രതിനിധികളോട് പല തവണ പറഞ്ഞിട്ടും ഫലമില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. പാർക്കിലെ വിവിധ ഉപകരണങ്ങൾ തുരുെമ്പടുത്തു നശിക്കുകയാണ്. പാർക്ക് നവീകരിച്ച് കുട്ടികൾക്ക് തുറന്നു കൊടുക്കണമെന്ന് മധൂർ പഞ്ചായത്ത് ഐ.എൻ.എൽ കമ്മിറ്റി പഞ്ചായത്ത് പ്രസിഡൻറിനോട് നിവേദനത്തിൽ ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി അബ്ബാസ് പാറകട്ട് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.