പു​തി​യ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ല്‍ ന​ട​പ്പാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ന്ന​തി​ന് കാ​സ​ർ​കോ​ട്​ കേ​ന്ദ്ര സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ ആരംഭിച്ച വി.​സി​മാ​രു​ടെ സ​മ്മേ​ള​ന​ത്തി​ൽ വി.​സി പ്ര​ഫ.​എ​ച്ച്.​വെ​ങ്ക​ടേ​ശ്വ​ര്‍ലു സം​സാ​രി​ക്കു​ന്നു

കേന്ദ്ര സർവകലാശാലയിൽ വി.സിമാരുടെ സമ്മേളനം തുടങ്ങി

കാസർകോട്: പുതിയ ദേശീയ വിദ്യാഭ്യാസ നയം സർവകലാശാലകളില്‍ നടപ്പാക്കുന്നത് സംബന്ധിച്ച രൂപരേഖ തയാറാക്കുന്നതിന് കാസർകോട് കേന്ദ്ര സർവകലാശാലയില്‍ വൈസ് ചാന്‍സലര്‍മാരുടെ വട്ടമേശസമ്മേളനത്തിന് തുടക്കം.

അന്തര്‍ദേശീയ തലങ്ങളില്‍നിന്ന് ഗവേഷണ അനുഭവങ്ങള്‍ ആര്‍ജിക്കാനും അത് പ്രാദേശികതലത്തില്‍ വിനിയോഗിക്കാനും സാധിക്കണമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. പ്രാദേശിക ഭാഷക്ക് പ്രാധാന്യം നല്‍കണം. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ശിക്ഷ സന്‍സ്‌കൃതി ഉത്ഥാന്‍ ന്യാസുമായി സഹകരിച്ചാണ് ദ്വിദിന സമ്മേളനം.

വി.സിമാരായ പ്രഫ.കട്ടിമാണി (സെന്‍ട്രല്‍ ട്രൈബല്‍ യൂനിവേഴ്‌സിറ്റി, ആന്ധ്രപ്രദേശ്), പ്രഫ. എച്ച്. വെങ്കടേശ്വര്‍ലു(കേരള കേന്ദ്ര സര്‍വകലാശാല), പ്രഫ. ബട്ടു സത്യനാരായണ (കര്‍ണാടക കേന്ദ്ര സർവകലാശാല), പ്രഫ. ക്ഷിതി ഭൂഷണ്‍ ദാസ്(ഝാര്‍ഖണ്ഡ് കേന്ദ്ര സർവകലാശാല), പ്രഫ. സുബ്രഹ്‌മണ്യ യടപഡിത്തായ(മംഗളൂരു സർവകലാശാല), തെലങ്കാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയര്‍മാന്‍ പ്രഫ.വെങ്കട്ട രമണ, പ്രഫ. കെ. ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു.

അക്കാദമിക് ഡീന്‍ അമൃത് ജി. കുമാര്‍ വിഷയാവതരണം നടത്തി. പ്രഫ. കെ. അരുണ്‍ കുമാര്‍ സ്വാഗതവും പ്രഫ. എ.കെ. മോഹന്‍ നന്ദിയും പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 9.30ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാസ് സര്‍ക്കാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

Tags:    
News Summary - conference of VCs started at the Kerala Central University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.