കാസർകോട്: കർണാടകയിലേക്ക് പ്രവേശിക്കുന്നവർക്ക് ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി തലപ്പാടിയിൽ പരിശോധനക്കുവേണ്ടി വിപുലമായ സൗകര്യങ്ങൾ ആരോഗ്യവകുപ്പ് തയാറാക്കി. തലപ്പാടിയിലെ വിശ്വാസ് ഓഡിറ്റോറിയത്തിൽ പരിശോധന സൗകര്യത്തിനായി മൂന്നു ബാച്ചുകളിലായി പരിശോധകസംഘത്തെ സജ്ജീകരിച്ചു. ഒരുദിവസത്തിനകം തന്നെ പരിശോധനഫലം ആളുകൾക്ക് അവരുടെ മൊബൈൽ ഫോണിൽ ലഭ്യമാകുന്ന രീതിയിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.
പരിശോധന നടത്തിയതിെൻറ പിറ്റേദിവസം ഉച്ചക്കുശേഷം labsys.health.kerala. gov.in എന്ന പോർട്ടലിൽനിന്ന് പരിശോധനഫലം ഡൗൺലോഡ് ചെയ്തെടുക്കാം.മംഗൽപാടി താലൂക്ക് ആശുപത്രിയാണ് പരിശോധന കേന്ദ്രത്തിെൻറ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ.വി. രാംദാസ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ. ഷാൻറി, കോവിഡ് ടെസ്റ്റ് നോഡൽ ഓഫിസർ ഡോ. പ്രസാദ് തോമസ്, ജൂനിയർ അഡ്മിനിസ്ട്രേറ്റിവ് മെഡിക്കൽ ഓഫിസർ ഡോ. നിർമൽ, ജില്ല മാസ് മീഡിയ ഓഫിസർ അബ്ദുല്ലത്തീഫ് മഠത്തിൽ എന്നിവർ പരിശോധനകേന്ദ്രം സന്ദർശിച്ച് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.