കാസർകോട്: സി.പി.എമ്മിെൻറ പത്തംഗ സെക്രട്ടേറിയറ്റിൽ സി.ഐ.ടി.യു ജില്ല സെക്രട്ടറിയില്ല. ചെറുവത്തൂരിൽനിന്നും ജില്ല സെക്രട്ടറിയുൾപ്പെടെ മൂന്നുപേരുടെ ആധിപത്യം. സെക്രട്ടറി എം.വി. ബാലകൃഷ്ണനുപുറമെ എം. രാജഗോപാൽ എം.എൽ.എയും പി. ജനാർദനനും ഉൾപ്പെട്ടു. നീലേശ്വരത്തുനിന്നും സി. പ്രഭാകരൻ, വി.കെ. രാജൻ എന്നിവരുണ്ട്.
എ.കെ. നാരായണനുശേഷം വി.വി. രമേശൻ കാഞ്ഞങ്ങാട് ഏരിയയിൽ നിന്നും സെക്രട്ടേറിയറ്റിലെത്തി. 12 ഏരിയ കമ്മിറ്റികളിൽ അഞ്ച് ഏരിയകൾക്ക് സെക്രട്ടേറിയറ്റ് പ്രാതിനിധ്യമില്ല. എട്ടംഗ സെക്രട്ടേറിയേറ്റ് പത്തായി ഉയർന്നു. എം. സുമതി മുഖേന ആദ്യമായി വനിത പ്രാതിനിധ്യം. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എയുടെ ഭാര്യയാണ് എം. സുമതി. സി.ഐ.ടി.യു അഖിലേന്ത്യ വർക്കിങ് കമ്മിറ്റിയംഗവും ജില്ല സെക്രട്ടറിയുമായ ടി.കെ. രാജൻ ഉൾപ്പെടാത്തത് ശ്രദ്ധേയമായി.
സി.പി.എമ്മിൽ സി.ഐ.ടി.യു ജില്ല സെക്രട്ടറിയാണ് വർഗ ബഹുജന സംഘടന പ്രാതിനിധ്യങ്ങളിൽ പ്രധാനം. പി. രാഘവൻ ഒഴിയുമ്പോൾ മുതിർന്ന ട്രേഡ് യൂനിയൻ നേതാവ് രാജൻ കടന്നുവരുമെന്ന് ഉറപ്പായിരുന്നു. എന്നാൽ, പ്രസിഡന്റ് സാബു എബ്രഹാമാണ് സെക്രട്ടേറിയറ്റിൽ എത്തിയത്. നീലേശ്വരത്തുനിന്നും മുതിർന്ന നേതാവ് സി. പ്രഭാകരൻ സെക്രട്ടേറിയറ്റിൽ എത്തി. പി. കരുണാരെൻറ സ്വാധീനം പാർട്ടിയിൽ കുറയുമ്പോഴാണ് സി. പ്രഭാകരൻ സെക്രട്ടേറിയറ്റിലേക്ക് ഉയരുന്നത്. ബാലകൃഷ്ണൻ മാസ്റ്റർക്ക് സംഘടനാരംഗത്ത് കരുത്തു പകരുന്നതാണ് സി. പ്രഭാകരെൻറ വരവ്.
ജില്ല കമ്മിറ്റിയിൽ ഏഴു പുതുമുഖങ്ങൾ. ആകെയുള്ള 36 പേരിൽ കെ. സുധാകരൻ, എം. രാജൻ, കെ. രാജ്മോഹൻ, കെ.വി. ജനാർദനൻ, സുബ്ബണ്ണ ആൽവ, പി.കെ. നിശാന്ത്, ടി.എം.എ. കരീം എന്നിവർ കയറിവന്നു. 10 അംഗ സെക്രട്ടേറിയറ്റ് അംഗങ്ങളിൽ എം.വി. ബാലകൃഷ്ണൻ, എം. രാജഗോപാലൻ, പി. ജനാർദനൻ, സാബു അബ്രഹാം, വി.കെ. രാജൻ, കെ.വി. കുഞ്ഞിരാമൻ, കെ.ആർ. ജയാനന്ദ, സി. പ്രഭാകരൻ, എം. സുമതി, വി.വി. രമേശൻ എന്നിവർ അംഗങ്ങളായി.
മന്ത്രി എം.വി. ഗോവിന്ദെൻറ പ്രൈവറ്റ് സെക്രട്ടറിയെന്ന നിലയിൽ വി.പി.പി. മുസ്തഫയെ സെക്രട്ടേറിയറ്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കെ.പി. സതീഷ് ചന്ദ്രൻ, സി.എച്ച്. കുഞ്ഞമ്പു എന്നിവരെ സംസ്ഥാന കമ്മിറ്റിയംഗങ്ങൾ എന്നതിനാൽ ഒഴിവാക്കി. കെ. കുഞ്ഞിരാമൻ, പി. രാഘവൻ എന്നിവരെ ആരോഗ്യകാരണങ്ങളാൽ നീക്കി. എം. പൊക്ലൻ, പി.ആർ. ചാക്കോ, ടി.വി. ഗോവിന്ദൻ എന്നിവരും നീക്കം ചെയ്യപ്പെട്ടവരിലുണ്ട്.
കാസർകോട്: സി.പി.എം ജില്ല കമ്മിറ്റിയംഗങ്ങളായി 36 പേരെ തെരഞ്ഞെടുത്തു. എം.വി. ബാലകൃഷ്ണൻ, പി. ജനാർദനൻ, എം. രാജഗോപാലൻ, കെ.വി. കുഞ്ഞിരാമൻ, വി.പി.പി. മുസ്തഫ, വി.കെ. രാജൻ, സാബു അബ്രഹാം, കെ.ആർ. ജയാനന്ദ, പി. രഘുദേവൻ, ടി.കെ. രാജൻ, സിജി മാത്യു, കെ. മണികണ്ഠൻ, കെ. കുഞ്ഞിരാമൻ (ഉദുമ), ഇ. പത്മാവതി, എം.വി. കൃഷ്ണൻ, പി. അപ്പുക്കുട്ടൻ, വി.വി. രമേശൻ, പി.ആർ. ചാക്കോ, ടി.കെ. രവി, സി. പ്രഭാകരൻ, കെ.പി. വത്സലൻ, എം. ലക്ഷ്മി, ഇ. കുഞ്ഞിരാമൻ, സി. ബാലൻ, എം. സുമതി, പി. ബേബി, സി.ജെ. സജിത്ത്, ഒക്ലാവ് കൃഷ്ണൻ, കെ.എ. മുഹമ്മദ് ഹനീഫ, കെ. സുധാകരൻ, എം. രാജൻ, കെ. രാജ്മോഹൻ, ടി.എം.എ. കരീം, കെ.വി. ജനാർദനൻ, സുബ്ബണ്ണ ആൾവ, പി.കെ. നിശാന്ത് എന്നിവർ ഉൾപ്പെട്ടതാണ് പുതിയ കമ്മിറ്റി.
കാസർകോട്: സി.പി.എം ജില്ല സെക്രട്ടറിയായി രണ്ടാംവരവോടെ കൂടുതൽ കരുത്തനാവുകയാണ് എം.വി. ബാലകൃഷ്ണൻ മാസ്റ്റർ. സി.പി.എം ജില്ല കമ്മിറ്റിയെ നിയന്ത്രിക്കുന്ന കേന്ദ്ര കമ്മിറ്റിയംഗം പി. കരുണാകരൻ പ്രായാധിക്യത്തെത്തുടർന്ന് കേന്ദ്ര കമ്മിറ്റിയിൽനിന്നും സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്നും ഒഴിവാകുമെന്ന സൂചന നിലനിൽക്കെയാണ് സി.പി.എം നേതൃത്വത്തിൽ ബാലകൃഷ്ണൻ മാസ്റ്റർ എത്തുന്നത്.
ജില്ല കമ്മിറ്റിയുടെ പല തീരുമാനങ്ങളും തിരുവനന്തപുരത്തേക്ക് എത്തുമ്പോൾ അപ്രസ്കതമാകുന്നുവെന്ന ആക്ഷേപം സി.പി.എം ജില്ല കമ്മിറ്റിയെ നോക്കുകുത്തിയെന്ന നിലയിലേക്ക് എത്തിക്കുന്നുണ്ടായിരുന്നു. കരുണാകരൻ സ്ഥാനമൊഴിയുന്നതോടെ പാർട്ടിയുടെ ജില്ല നേതൃത്വത്തിൽ ബാലകൃഷ്ണൻ മാസ്റ്റർ കരുത്തനായി മാറും. നിലവിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമാണ് ബാലകൃഷ്ണൻ മാസ്റ്റർ. ഖാദി ബോർഡ് വൈസ് ചെയർമാൻ, കാസർകോട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. 1984ൽ പാർട്ടി ജില്ല കമ്മിറ്റിയംഗമായി. 1996 മുതൽ ജില്ല സെക്രട്ടേറിയറ്റംഗമായി.
ചെറുവത്തൂർ കൊവ്വൽ എ.യു.പി സ്കൂൾ പ്രധാനാധ്യാപകനായിരിക്കെ ജോലി രാജിവെച്ച് പൂർണസമയ പ്രവർത്തകനായി. കെ.എസ്.വൈ.എഫിലൂടെയാണ് രാഷ്ട്രീയരംഗത്തെത്തിയത്. ഇദ്ദേഹം സി.പി.എം കയ്യൂർ -ചീമേനി ലോക്കൽ സെക്രട്ടറിയായിരിക്കെയാണ് ചീമേനിയിൽ അഞ്ച് സി.പി.എം പ്രവർത്തകർ കൂട്ടക്കൊല ചെയ്യപ്പെട്ടത്. ഈ സംഭവത്തിലൂടെയാണ് ബാലകൃഷ്ണൻ മാസ്റ്റർ പാർട്ടിയിൽ ശ്രദ്ധേയനാവുന്നത്. കർഷകത്തൊഴിലാളി യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം, ജില്ല സെക്രട്ടറി, അഖിലേന്ത്യ വർക്കിങ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റുമാരുടെ സംസ്ഥാന ചേംബറിെൻറ ജനറൽ സെക്രട്ടറിയുമായിരുന്നു. 12 വർഷം കയ്യൂർ ചീമേനി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മികച്ച ജില്ല പഞ്ചായത്ത് പ്രസിഡന്റിനുള്ള പുരസ്കാരവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.