ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി നീ​ര്‍ച്ചാ​ലി​ല്‍ സം​ഘ​ടി​പ്പി​ച്ച മു​ങ്ങി​മ​ര​ണ പ്ര​തി​രോ​ധ

ബോ​ധ​വ​ത്ക​ര​ണം ജി​ല്ല ക​ല​ക്ട​ര്‍ ഭ​ണ്ഡാ​രി സ്വാ​ഗ​ത് ര​ണ്‍വീ​ര്‍ച​ന്ദ് ഉ​ദ്ഘാ​ട​നം ചെ​യ്തപ്പോൾ

മുങ്ങിമരണ നിവാരണ ദിനാചരണം; ജില്ലയില്‍ ബോധവത്കരണം

കാ​സ​ർ​കോ​ട്: ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ​യും അ​ഗ്നി​ര​ക്ഷ​വ​കു​പ്പി​ന്റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ലോ​ക മു​ങ്ങി​മ​ര​ണ നി​വാ​ര​ണ ദി​നാ​ച​ര​ണം ജി​ല്ല​യി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. ദി​നാ​ച​ര​ണ​ത്തി​ന്റെ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം ബ​ദി​യ​ഡു​ക്ക നീ​ര്‍ച്ചാ​ലി​ല്‍ ജി​ല്ല ക​ല​ക്ട​ര്‍ ഭ​ണ്ഡാ​രി സ്വാ​ഗ​ത് ര​ണ്‍വീ​ര്‍ച​ന്ദ് നി​ര്‍വ​ഹി​ച്ചു.

ജി​ല്ല​യി​ല്‍ മാ​ത്രം 2020, 2021 വ​ര്‍ഷ​ങ്ങ​ളി​ല്‍ യ​ഥാ​ക്ര​മം 78ഉം 70​ഉം ആ​ളു​ക​ളാ​ണ് ജ​ലാ​ശ​യ അ​പ​ക​ട​ങ്ങ​ളി​ല്‍ മ​രി​ച്ച​തെ​ന്ന് ക​ല​ക്ട​ര്‍ പ​റ​ഞ്ഞു. ഈ ​വ​ര്‍ഷം ജൂ​ണ്‍ 30 വ​രെ മാ​ത്രം 31 പേ​ര്‍ക്ക് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടു. ജ​ലാ​ശ​യ​ങ്ങ​ള്‍ സ​മൃ​ദ്ധ​മാ​യ ജി​ല്ല​യി​ല്‍ മു​ങ്ങി​മ​ര​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ബോ​ധ​വ​ത്ക​ര​ണം എ​ല്ലാ​വ​രി​ലേ​ക്കും എ​ത്തേ​ണ്ട​തു​ണ്ടെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. ജി​ല്ല ഫ​യ​ര്‍ ഓ​ഫി​സ​ര്‍ എ.​ടി. ഹ​രി​ദാ​സ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ല്‍ ബ​ദി​യ​ഡു​ക്ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ബി. ​ശാ​ന്ത മു​ഖ്യാ​തി​ഥി​യാ​യി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് എം. ​അ​ബ്ബാ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​പി. സ്വ​പ്ന, ഹ​മീ​ദ് പ​ള്ള​ത്ത​ടു​ക്ക, ഡി. ​ശ​ങ്ക​ര, കാ​സ​ര്‍കോ​ട് അ​ഗ്നി​ര​ക്ഷ​നി​ല​യം സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ പ്ര​കാ​ശ്കു​മാ​ര്‍, ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ഹ​സാ​ഡ് അ​ന​ലി​സ്റ്റ് പ്രേം​ജി പ്ര​കാ​ശ്, എം.​എ​ച്ച്. ജ​നാ​ർ​ദ​ന, ജ​യ​ദേ​വ​ക​ണ്ടി​കെ, സി​വി​ല്‍ ഡി​ഫ​ന്‍സ് സേ​നാം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് സീ​താം​ഗോ​ളി മാ​ലി​ക്ദി​നാ​ര്‍ കോ​ള​ജ് ഓ​ഫ് ഗ്രാ​ജ്വേ​റ്റ് സ്റ്റ​ഡീ​സി​ലെ എ​ന്‍.​എ​സ്.​എ​സ് വ​ള​ന്റി​യ​ര്‍മാ​ര്‍, പെ​ര്‍ഡാ​ല എം.​എ​സ്.​സി.​എ​ച്ച്.​എ​സ്.​എ​സ് സ്‌​കൂ​ള്‍ വി​ദ്യാ​ർ​ഥി​ക​ള്‍ എ​ന്നി​വ​ര്‍ക്കാ​യി ജ​ലാ​ശ​യ അ​പ​ക​ട ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം സം​ബ​ന്ധി​ച്ച് പ​രി​ശീ​ല​നം ന​ൽ​കി. 200ല്‍ ​അ​ധി​കം വി​ദ്യാ​ർ​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു.

കാ​ഞ്ഞ​ങ്ങാ​ട്: അ​ഗ്നി​ര​ക്ഷ​നി​ല​യ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്റു ആ​ര്‍ട്സ് ആ​ന്‍ഡ് സ​യ​ന്‍സ് കോ​ള​ജി​ലെ എ​ന്‍.​എ​സ്.​എ​സ് വ​ള​ന്റി​യ​ര്‍മാ​ര്‍ക്കാ​യി ജ​ലാ​ശ​യ അ​പ​ക​ട​ങ്ങ​ളും ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​വും സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ന്നു. സ്റ്റേ​ഷ​ന്‍ഓ​ഫി​സ​ര്‍ പി.​വി. പ​വി​ത്ര​ന്‍ ക്ലാ​സെ​ടു​ത്തു. എ​ന്‍.​എ​സ്.​എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ ഡോ. ​വി​നേ​ഷ്‌​കു​മാ​ര്‍, പ്ര​ഫ. വി. ​വി​ജ​യ​കു​മാ​ര്‍, വ​ള​ന്റി​യ​ര്‍ സെ​ക്ര​ട്ട​റി​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. 120 ഓ​ളം​പേ​ര്‍ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി. ഉ​പ്പ​ള അ​ഗ്നി​ര​ക്ഷ നി​ല​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​പ്പ​ള ജി.​എ​ച്ച്.​എ​സ്.​എ​സി​ല്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ജ​ലാ​ശ​യ​ര​ക്ഷ പ്ര​വ​ര്‍ത്ത​ന​ത്തി​ന്റെ വി​ഡി​യോ പ്ര​ദ​ര്‍ശ​ന​വും ന​ട​ത്തി.

പ്ര​ധാ​നാ​ധ്യാ​പി​ക ശ​ശി​ക​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ഫ​യ​ര്‍സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ കെ.​വി. പ്ര​ഭാ​ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി.​ടി.​എ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ്, അ​ധ്യാ​പ​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. തു​ട​ര്‍ന്ന് സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ൻ​ഡ് റെ​സ്‌​ക്യൂ ഓ​ഫി​സ​ര്‍ എം.​ബി. സു​നി​ല്‍കു​മാ​ര്‍, സി​വി​ല്‍ ഡി​ഫ​ന്‍സ് വ​ള​ന്റി​യ​ര്‍ അ​ര​വി​ന്ദാ​ക്ഷ​ന്‍ എ​ന്നി​വ​ര്‍ ന​യി​ച്ച ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ന്നു. ജ​ലാ​ശ​യ​ര​ക്ഷ പ്ര​വ​ര്‍ത്ത​ന​ത്തി​ന്റെ വി​വി​ധ പാ​ഠ​ങ്ങ​ള്‍ ഉ​ള്‍ക്കൊ​ള്ളി​ച്ച വി​ഡി​യോ പ്ര​ദ​ര്‍ശ​ന​വും ന​ട​ത്തി.

Tags:    
News Summary - Drowning Prevention Day; Awareness in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.