കാസർകോട്: കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ 75.29 ശതമാനം പോളിങ്. 10,93,498 പേർ വോട്ട് രേഖപ്പെടുത്തിയ മണ്ഡലത്തിൽ പയ്യന്നൂരിലാണ് ഏറ്റവും കൂടുതൽ പോളിങ് 80.30 ശതമാനം. ഏറ്റവും കുറവ് കാസർകോട് 71.65. ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് സ്ത്രീകൾ 77.76 ശതമാനം. പുരുഷന്മാർ 72.65 ശതമാനം. ട്രാൻസ്ജെൻഡർ 14ൽ അഞ്ചുപേർ (35.71) വോട്ട് രേഖപ്പെടുത്തി.
നിയമസഭ മണ്ഡലംതലത്തിൽ മഞ്ചേശ്വരത്ത് 72.54 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. പുരുഷൻ 69.08, സ്ത്രീകൾ 76.01. കാസർകോട് 71.65 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. പുരുഷൻ 69.52 സ്ത്രീകൾ 73.76ഉം രേഖപ്പെടുത്തി. ഉദുമയിൽ 74.55 ശതമാനം പോളിങ്. പുരുഷൻ 70.87, സ്ത്രീകൾ 78.07. കാഞ്ഞങ്ങാട് 74.64 ശതമാനം. പുരുഷൻമാർ 73.16. സ്ത്രീകൾ 76.00. തൃക്കരിപ്പൂരിൽ 76.86 ശതമാനം.
പുരുഷൻ 73.47. സ്ത്രീകൾ 79.94.പയ്യന്നൂരിൽ 80.30 ശതമാനം. പുരുഷൻ 79.01, സ്ത്രീ 81.47. ട്രാൻസ്ജൻഡർ 50 ശതമാനം. കല്യാശ്ശേരിയിൽ 77.48. പുരുഷൻ 75.10, സ്ത്രീകൾ 79.50. പൊതുവിൽ സമാധാനപരമായിരുന്നു തെരഞ്ഞെടുപ്പ്. എന്നാൽ, പയ്യന്നൂരിൽ പോളിങ് സ്റ്റേഷനുകളിൽ എൽ.ഡി.എഫ്-യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം നടന്നു. സംഭവത്തിൽ യു.ഡി.എഫ് ബൂത്ത് ഏജൻ്റുമാർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു.
അന്നൂർ യു.പി സ്കൂളിലെ 84ാം നമ്പർ ബൂത്തിലും കാറമേൽ എ.എൽ.പി സ്കൂളിലെ 78ാം നമ്പർ ബൂത്തിലുമാണ് വെള്ളിയാഴ്ച ഉച്ചയോടെ ചെറിയ തോതിലുള്ള സംഘർഷം അരങ്ങേറിയത്. അന്നൂർ യു.പി സ്കൂളിലെ യു.ഡി.എഫ് ബൂത്ത് ഏജൻറുമാരായ നവനീത് നാരായണൻ (27), സി.കെ. വിനോദ് കുമാർ (50) എന്നിവർക്കാണ് മർദനമേറ്റത്. യൂത്ത് കോൺഗ്രസ് പയ്യന്നൂർ നിയോജകമണ്ഡലം പ്രസിഡൻ്റാണ് നവനീത്. നാരായണൻ ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.