കാഞ്ഞങ്ങാട്: ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരെ ആദരിച്ച് ക്ലബ് പ്രവർത്തകർ. 'ലഹരിമുക്ത കൊളവയൽ' എന്ന ആശയവുമായി കൊളവയൽ ലഹരിമുക്ത ജാഗ്രതസമിതി വെള്ളിയാഴ്ചകളിൽ പ്രദേശത്ത് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ബോധവത്കരണം നടത്തിവരുന്നുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജനമൈത്രി പൊലീസും കൊളവയൽ ലഹരിവിരുദ്ധ ജാഗ്രത കൂട്ടായ്മയും സംയുക്തമായാണ് ജാഗ്രത സദസ്സ് നടത്തുന്നത്. കൊളവയൽ ബ്രദേഴ്സ് ക്ലബിൽ നടന്ന പരിപാടിയിൽ ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ സംസാരിച്ചു. ഷെരീഫ് കൊളവയൽ അധ്യക്ഷത വഹിച്ചു. ഹോസ്ദുർഗ് ഇൻസ്പെക്ടർ കെ.പി. ഷൈൻ, ജനമൈത്രി ബീറ്റ് ഓഫിസർ രഞ്ജിത്ത്കുമാർ, ജമാഅത്ത് പ്രസിഡന്റ് ബി. മുഹമ്മദ്കുഞ്ഞി, ഖതീബ് ആരിഫ് അഹമ്മദ് ഫൈസി, വാർഡ് അംഗം സി.എച്ച്. ഹംസ, ഇബ്രാഹിം ആവിക്കൽ, കനിവ് ചെയർമാൻ പാലക്കി അബ്ദുൽ റഹിമാൻ ഹാജി, ജാഗ്രത സമിതി അംഗങ്ങളായ, ഉസ്മാൻ ഖലീജ്, അബൂബക്കർ കൊളവയൽ, ഷംസുദ്ധീൻ കൊളവയൽ, പി. അബ്ദുല്ല, സി.പി. ഇബ്രാഹിം, മഹ്ഷൂഫ് കൊളവയൽ, ഷിഹാബ് കൊളവയൽ, പി. ലത്തീഫ്, ആയിഷ ഫർസാന എന്നിവർ സംസാരിച്ചു. റഫീഖ് മുല്ലക്കൽ സ്വാഗതവും മാജിദ് കൊളവയൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.