മ​ഞ്ചേ​ശ്വ​ര​ത്ത് നി​ന്ന് പി​ടി​ച്ച ക​ർ​ണാ​ട​ക ബോ​ട്ട്

അനധികൃത മത്സ്യബന്ധനത്തിനെതിരെ ഫിഷറീസ് വകുപ്പ്; ആറു മാസത്തിനിടെ അരക്കോടി പിഴ

കാ​സ​ർ​കോ​ട്: അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​ത്തി​നെ​തി​രെ ആ​റു മാ​സ​ത്തി​നി​ടെ അ​ര​ക്കോ​ടി രൂ​പ പി​ഴ ഈ​ടാ​ക്കി ഫി​ഷ​റീ​സ് വ​കു​പ്പ്. മ​ഞ്ചേ​ശ്വ​രം തീ​ര​ത്തോ​ട് ചേ​ർ​ന്ന് നൈ​റ്റ് ട്രോ​ളി​ങ് ന​ട​ത്തി​യ ക​ർ​ണാ​ട​ക ബോ​ട്ട് ഫി​ഷ​റീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്റും കു​മ്പ​ള, ബേ​ക്ക​ൽ, തൃ​ക്ക​രി​പ്പൂ​ർ, കോ​സ്റ്റ​ൽ പൊ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ സം​യു​ക്ത പ​ട്രോ​ളി​ങ്ങി​ലാ​ണ് പി​ടി​യി​ലാ​യ​ത്. ക​ട​ൽ​തീ​ര​ത്തു നി​ന്ന് 12 നോ​ട്ടി​ക്ക​ൽ മൈ​ലി​ൽ ട്രോ​ളി​ങ് ന​ട​ത്തു​ന്ന​തി​നു യ​ന്ത്ര​വ​ത്കൃ​ത ബോ​ട്ടു​ക​ൾ​ക്ക് കേ​ര​ള സ​മു​ദ്ര മ​ത്സ്യ​ബ​ന്ധ​ന നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​രം അ​നു​വാ​ദ​മി​ല്ല.

യ​ന്ത്ര​വ​ത്കൃ​ത ബോ​ട്ടു​ക​ളു​ടെ അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന​ത് പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ്. അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​ത്തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടുപോവാ​ൻ ത​ന്നെ​യാ​ണ് ഡി​പ്പാ​ർ​ട്ട്മെ​ന്റ് തീ​രു​മാ​ന​മെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നും ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നി​ട​യി​ൽ ജി​ല്ല​യി​ൽ നി​ന്നു പി​ഴ​യി​ന​ത്തി​ൽ മാ​ത്ര​മാ​യി 50ല​ക്ഷം രൂ​പ സ​ർ​ക്കാ​റി​ലേ​ക്ക് കെ​ട്ടി​യ​താ​യി കാ​സ​ർ​കോ​ട് ജി​ല്ല ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​എ. ല​ബീ​ബ് അ​റി​യി​ച്ചു.

ക​ർ​ണാ​ട​ക ര​ജി​സ്ട്രേ​ഷ​നു​ള്ള ശാ​ലോം മോ​ർ​ണി​ങ് സ്റ്റാ​ർ വി ​എ​ന്ന ബോ​ട്ടാ​ണ് മ​ഞ്ചേ​ശ്വ​രം ഷി​റി​യ ക​ട​പ്പു​റ​ത്തു നി​ന്ന് 10.4 ഫാ​ത്തം ആ​ഴ​ത്തി​ൽ നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 8.30ന് ​പി​ടി​കൂ​ടി​യ​ത്. കേ​ര​ള സ​മു​ദ്ര മ​ത്സ്യ ബ​ന്ധ​ന നി​യ​ന്ത്ര​ണ നി​യ​മ പ്ര​കാ​രം 2.5 ല​ക്ഷം രൂ​പ പി​ഴ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ബോ​ട്ട് ഉ​ട​മ​യി​ൽ നി​ന്ന് ഈ​ടാ​ക്കി. ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ർ പ്രീ​ത​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കു​മ്പ​ള മ​ത്സ്യ​ഭ​വ​ൻ ഓ​ഫി​സ​ർ ഷി​നാ​സ് ഫി​ഷ​റീ​സ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ട്രോ​ളി​ങ് സം​ഘ​മാ​ണ് ബോ​ട്ട് പി​ടി​കൂ​ടി​യ​ത്.

മ​റൈ​ൻ എ​ൻ​ഫോഴ്സ്മെ​ന്റ് സി.​പി.​ഒ അ​ർ​ജു​ൻ, കോ​സ്റ്റ​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ബേ​ക്ക​ൽ സി.​പി.​ഒ സ​ജി​ത്ത്, എ.​എ​സ്.​സി.​പി.​ഒ പ​വി​ത്ര​ൻ, കു​മ്പ​ള കോ​സ്റ്റ​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ സി.​പി.​ഒ സ​നൂ​പ്, കോ​സ്റ്റ​ൽ വാ​ർ​ഡ​ൻ രൂ​പേ​ഷ്, തൃ​ക്ക​രി​പ്പൂ​ർ കോ​സ്റ്റ​ൽ എ.​എ​സ്.​ഐ രാ​ജ്മോ​ഹ​ൻ, സി.​പി.​ഒ സു​ഭാ​ഷ്, റ​സ്ക്യൂ ഗാ​ർ​ഡു​മാ​രാ​യ ധ​നീ​ഷ്, അ​ജീ​ഷ്, ഡ്രൈ​വ​ർ നാ​രാ​യ​ണ​ൻ, വി​നോ​ദ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. 

Tags:    
News Summary - Fisheries Department against illegal fishing; Half a crore fine in six months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.