കാസർകോട്: ഏറെ വിവദങ്ങൾക്ക് വഴിവെച്ച കാസർകോട് ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് നവീകരണം പൂർത്തിയായി. കേടുപാടുകൾ തീർത്ത് നവീകരിച്ച ലിഫ്റ്റ് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാസർകോട് മുനിസിപ്പൽ ചെയർമാൻ അഡ്വ. എം.വി. മുനീർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഖാലിദ് പച്ചക്കാട്, അബ്ബാസ് ബീഗം, ആശുപത്രി സുപ്രണ്ട് ഡോ. ജമാൽ അഹ്മദ് എന്നിവർ സന്നിഹിതരായി.
ലിഫ്റ്റ് കേടാതായതിനെത്തുടർന്ന് രണ്ട് മാസത്തോളമായി പ്രവർത്തിച്ചിരുന്നില്ല. ചെറിയ ലിഫ്റ്റ് മാത്രമായിരുന്നു രോഗികൾക്കും ജീവനക്കാർക്കും ആശ്രയം. സ്ട്രക്ച്ചറിൽ കൊണ്ടുപോകേണ്ട രോഗികളെ ചുമന്ന് സ്റ്റെയർകേസിലൂടെ കൊണ്ടു പോകേണ്ടിവന്നത് വലിയ ബുദ്ധിമുട്ടാക്കിയിരുന്നു. ഇതിനുവേണ്ടി പ്രത്യേകം ജീവനക്കാരെ നിയമിക്കുകയും ചെയ്തിരുന്നു.
എറണാകുളത്തെ ഇൻഫ്രാ എലവേറ്റേഴ്സ് ആണ് ലിഫ്റ്റിന്റെ അറ്റകുറ്റപ്പണി നടത്തിയത്. ഇതിനുവേണ്ടി ആശുപത്രിയുടെ എച്ച്.എം.സി ഫണ്ടിൽ നിന്നും 14 ലക്ഷം രൂപ അനുവദിച്ചിരുന്നു. പുതുതായി സ്ഥാപിച്ച ലിഫ്റ്റ് പോലെ മനോഹരമായ രീതിയിൽ ലിഫ്റ്റിന്റെ നവീകരണം പൂർത്തിയാക്കിയ ഇൻഫ്ര എലവേറ്റേഴ്സ് കമ്പനിയെ എം.എൽ.എ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.