ശി​ഹാ​ബു​ദ്ദീ​ൻ

27 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി; സം​ശ​യം തോ​ന്നാ​തി​രി​ക്കാ​ന്‍ ഭാ​ര്യ​യെ ഒ​പ്പം കൂ​ട്ടി​

മ​ഞ്ചേ​ശ്വ​രം: ത​ല​പ്പാ​ടി​യി​ല്‍ 27 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ല്‍പ​ണം പൊ​ലീ​സ് പി​ടി​കൂ​ടി. ആ​ഡം​ബ​ര കാ​റി​ല്‍ കു​ടും​ബ​ത്തോ​ടൊ​പ്പം പ​ണം കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്ന കു​മ്പ​ഡാ​ജെ സ്വ​ദേ​ശി ശി​ഹാ​ബു​ദ്ദീ​നി​ൽ(28) നി​ന്നാ​ണ് പൊ​ലീ​സ് പ​ണം പി​ടി​കൂ​ടി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍ന്ന് കാ​സ​ര്‍കോ​ട് ഡി​വൈ എ​സ്.​പി പി. ​ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ​യും മ​ഞ്ചേ​ശ്വ​രം ഇ​ന്‍സ്പെ​ക്ട​ര്‍ സ​ന്തോ​ഷ് കു​മാ​റി​െൻറ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ഴ​ല്‍ പ​ണം പി​ടി​കൂ​ടി​യ​ത്.

27.46 ല​ക്ഷം രൂ​പ​യാ​ണ് കാ​റി​ല്‍നി​ന്നും പി​ടി​കൂ​ടി​യ​ത്. സം​ശ​യം തോ​ന്നാ​തി​രി​ക്കാ​ന്‍ ഇ​യാ​ള്‍ ഭാ​ര്യ​യെ ഒ​പ്പം കൂ​ട്ടി​യാ​ണ് ആ​ഡം​ബ​ര വാ​ഹ​ന​ത്തി​ല്‍ പ​ണം ക​ട​ത്തി​യി​രു​ന്ന​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ​രി​ശോ​ധ​ന​യി​ല്‍ ഡി​വൈ.​എ​സ്.​പി​ക്കൊ​പ്പം സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളും ഹൈ​വേ പൊ​ലീ​സും ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - hawala money was seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.