കാസർകോട്: ലോക്ഡൗണില്‍ ഒറ്റപ്പെട്ട കുടുംബങ്ങള്‍ക്ക് ആശ്വാസമായി കുടുംബശ്രീയുടെ ഹോം ഡെലിവറി സംവിധാനമായ 'ഹോമര്‍' പദ്ധതിക്ക് ജില്ലയില്‍ തുടക്കം. അവശ്യവസ്തുക്കള്‍, മരുന്നുകള്‍ എന്നിവ വീടുകളില്‍ എത്തിച്ചു നല്‍കാനായി ജില്ല കുടുംബശ്രീ മിഷെൻറ നേതൃത്വത്തില്‍ ആരംഭിച്ച നൂതന പദ്ധതിയാണിത്.
സംസ്ഥാന തലത്തില്‍ കാസര്‍കോട് ജില്ലയിലാണ് പദ്ധതി ആദ്യം ആരംഭിച്ചത്. വാതില്‍പടി സേവന പദ്ധതിയിലൂടെ കുടുംബശ്രീ അടക്കമുള്ള ചെറുകിട സംരംഭകരുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാനുള്ള അവസരവും ലഭിക്കും. ആദ്യഘട്ടത്തില്‍ രണ്ട് ഹോം ഡെലിവറി ഏജൻറുമാര്‍ അടങ്ങുന്ന സംഘമാണ് അവശ്യ സേവനങ്ങള്‍ വീടുകളിലെത്തിക്കുക. ഹോം ഡെലിവറി ഏജൻറുമാരുടെ വാട്സ് ആപ് നമ്പര്‍ വഴി ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം. തുടര്‍ന്ന് ഗൂഗ്ള്‍ പേ, ഫോണ്‍ പേ എന്നീ സംവിധാനങ്ങളിലൂടെയോ നേരിട്ടോ പണം നല്‍കാം.
ആദ്യഘട്ടത്തില്‍ ജില്ലയില്‍ മംഗല്പാടി, കാസര്‍കോട്, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം ചെറുവത്തൂര്‍ കുടുംബശ്രീ ബസാറില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മാധവന് മണിയറ നിര്‍വഹിച്ചു.
കുടുംബശ്രീ ജില്ല മിഷന് കോഒാഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. അസി. കോഓഡിനേറ്റര്‍ ഡി. ഹരിദാസ്, പഞ്ചായത്ത് പ്രസിഡൻറ് സി.വി. പ്രമീള, സി.ഡി.എസ് ചെയര്പേഴ്സൻ വി.വി. റീന എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് നഗരസഭയില്‍ ആരംഭിച്ച വാതില്‍പടി സേവനം നഗരസഭ ചെയര്മാന് വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു.
സി.ഡി.എസ് ചെയര്പേഴ്സൻ സാഹിറ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയര്മാന് ഖാലിദ് പച്ചക്കാട് സംസാരിച്ചു. മംഗല്പാടി പഞ്ചായത്തില്‍ ഹോമര്‍ പദ്ധതി പഞ്ചായത്ത് പ്രസിഡൻറ് ഖദീജത്ത് റിസാന ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.