ദമ്പതികളെ വീടുകയറി ആക്രമിച്ച കേസിൽ തടവും പിഴയും

കാസർകോട്​: ദമ്പതികളെ വീടുകയറി ആക്രമിച്ച കേസിൽ പ്രതികൾക്ക്​ തടവും പിഴയും. അസി. സെഷൻസ് കോടതിയാണ്​ ഒന്നര വർഷം വീതം തടവിനും 3000 രൂപ വീതം പിഴയടക്കാനും വിധിച്ചത്​. മധൂർ ബിലാൽ നഗർ ഉളിയ ഹൗസിൽ കലന്തർ ബാദുഷ (32), ഉസ്മാൻ (31) എന്നിവരെയാണ് ശിക്ഷിച്ചത്. പുളിക്കൂർ പള്ളത്തെ നബീസ, ഭർത്താവ് മുഹമ്മദലി എന്നിവരെ 2018 ഡിസംബർ 12ന് ഉച്ചക്ക് വീട്ടിൽ അതിക്രമിച്ചുകയറി ഇരുമ്പ് പൈപ്പുകൊണ്ട് മർദിച്ചുവെന്നാണ് കേസ്.


Tags:    
News Summary - Imprisonment and fine in case of assault on couple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.