കാസര്‍കോട്: നഗരസഭ പ്രദേശത്ത് ഓട്ടോകളില്‍ മീറ്റര്‍ നിര്‍ബന്ധമാക്കാനും ചാര്‍ജ് ഷീറ്റ് വാഹനത്തിൽ പ്രദര്‍ശിപ്പിക്കാനും നിർദേശം. ജൂണ്‍ ഒന്ന് മുതല്‍ ഇത് നടപ്പാക്കാൻ ചൊവ്വാഴ്ച നടന്ന കാസര്‍കോട് താലൂക്ക് വികസനസമിതി യോഗം ആര്‍.ടി.ഒക്ക് നിര്‍ദേശം നല്‍കി. കാസര്‍കോട് ഗവ. യു.പി സ്‌കൂളിലെ സ്ഥലപരിമിതി പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. നിലവില്‍ 500 വിദ്യാര്‍ഥികളുണ്ടെന്നും അധ്യയനവര്‍ഷം 500ലധികം കുട്ടികള്‍ പ്രവേശനം നേടിയിട്ടുണ്ടെന്നും യോഗം അറിയിച്ചു. കാസര്‍കോട് ഗവ. ആയുര്‍വേദ ആശുപത്രിയിൽ പുതുതായിനിര്‍മിച്ച യോഗ ഹാളിന്‍റെ മുകളിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരം മുറിച്ചുമാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ചെര്‍ക്കള ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിന് സ്ഥലപരിമിതിയുള്ളതിനാല്‍ സ്‌കൂളിന് സമീപമുള്ള സര്‍ക്കാര്‍ ഭൂമി സര്‍വേ നടത്തി സ്ഥലം സ്‌കൂളിന് വിട്ടുകൊടുക്കുന്നതിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. ഷമീറ, ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബി. ശാന്തകുമാരി, കുമ്പഡാജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഹമീദ് പൊസാളിഗെ, ഭൂരേഖ തഹസില്‍ദാര്‍ വി.എസ്. മഞ്ജുഷ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ടി. കൃഷ്ണന്‍, മുഹമ്മദ് ഹനീഫ, ഉബൈദുല്ല കടവത്ത്, മുഹമ്മദ് കുഞ്ഞി, പി.കെ. മുഹമ്മദ്, സണ്ണി അരമന, കരുണ്‍ താപ്പ, അബ്ദുറഹിമാന്‍ ബാങ്കോട്, കെ.എം. ഹസൈനാര്‍, മൂസ ബി. ചെര്‍ക്കള തുടങ്ങിയവര്‍ പങ്കെടുത്തു. തഹസില്‍ദാര്‍ വി.എ. ജൂഡി സ്വാഗതവും ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ രമേശന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.