കാസർകോട്: സിൽവർ ലൈൻ പദ്ധതിക്കായി സർവേ കല്ലുകൾ നാട്ടാനെത്തിയ കെ-റെയിൽ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. ഉദ്യോഗസ്ഥർ നാട്ടിയ സർവേകല്ലുകൾ നാട്ടുകാർ പിഴുതെറിഞ്ഞു. കാസർകോട് കീഴൂരിലാണ് കെ- റെയിൽ വിരുദ്ധ സമിതി പ്രവർത്തകരുടെ പ്രതിഷേധം. ചൊവ്വാഴ്ച 12ഓടെയാണ് ഉദ്യോഗസ്ഥർ കല്ലുനാട്ടാൻ പ്രദേശത്ത് എത്തിയത്.
വിവരമറിഞ്ഞ് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഗീത കൃഷ്ണൻ, ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാർഡ് അംഗങ്ങളായ അഹമ്മദ് കല്ലട്ര, ധന്യ ദാസ്, ബി.ജെ.പി ജില്ല വൈസ് പ്രസിഡന്‍റ് കെ. ശ്രീനിവാസൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായെത്തി. ഉദ്യോഗസ്ഥർ സ്ഥാപിച്ച സർവേകല്ല് പിഴുതെറിഞ്ഞ സമരക്കാർ പുതിയത് സ്ഥാപിക്കുന്നത് ചെറുത്തുനിന്നു. മേൽപ്പറമ്പ് സി.ഐയുടെ നേതൃത്വത്തിൽ വൻ പൊലീസ് സ്ഥലത്തെത്തിയെങ്കിലും സംഘർഷാവസ്ഥക്കൊടുവിൽ ഉദ്യോഗസ്ഥർ തിരിച്ചുപോയി. k rail കീഴൂരിൽ കെ- റെയിൽ ഉദ്യോഗസ്ഥരെ തടയാനെത്തിയ നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.