രേഖകളില്ലാത്ത 41.78 ലക്ഷം രൂപയുമായി കർണാടക സ്വദേശി അറസ്റ്റിൽ

കാ​സ​ർ​കോ​ട്​: രേ​ഖ​ക​ളി​ല്ലാ​ത്ത 41.78 ല​ക്ഷം രൂ​പ​യു​മാ​യി ക​ർ​ണാ​ട​ക സ്വ​ദേ​ശി​യെ എ​ക്​​സൈ​സ്​ സം​ഘം അ​റ​സ്റ്റ്​ ചെ​യ്തു. മ​ഞ്ചേ​ശ്വ​രം ചെ​ക്ക്​ പോ​സ്റ്റി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ക​ർ​ണാ​ട​ക ഹോ​ന്ന​വ​ർ ആ​രോ​ളി സ്വ​ദേ​ശി പ്ര​കാ​ശ്​ വി​നാ​യ​ക്​ ഷെ​ട്ടി (45) അ​റ​സ്റ്റി​ലാ​യ​ത്. മം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ കാ​സ​ർ​കോ​ട്​ ഭാ​ഗ​ത്തേ​ക്കു​വ​രി​ക​യാ​യി​രു​ന്ന ക​ർ​ണാ​ട​ക ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ബ​സി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്നു ഇ​യാ​ൾ.

എ​ക്​​സൈ​സ്​ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എം. ​യൂ​ന​സ്, വി.​വി. പ്ര​സ​ന്ന​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ്രി​വ​ന്‍റീ​വ്​ ഓ​ഫി​സ​ർ​മാ​രാ​യ ജ​നാ​ർ​ദ​ന​ൻ, സു​രേ​ഷ്​ ബാ​ബു, സി​വി​ൽ എ​ക്​​സൈ​സ്​ ഓ​ഫി​സ​ർ​മാ​രാ​യ മു​ഹ​മ​ദ്​ ഇ​ജാ​സ്, മ​ഞ്ജു​നാ​ഥ​ൻ, അ​ഖി​ലേ​ഷ്​ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ​യും പി​ടി​കൂ​ടി​യ തു​ക​യും മ​ഞ്ചേ​ശ്വ​രം പൊ​ലീ​സി​നു കൈ​മാ​റി.

Tags:    
News Summary - Karnataka native arrested with undocumented money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.