കാസർകോട്: ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പറയുന്നതു മാത്രം കേൾക്കുന്ന കാലം കോൺഗ്രസിൽ കഴിഞ്ഞെന്ന രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ പരാമർശത്തിനെതിരെ ഡി.സി.സി നേതൃത്വം രംഗത്ത്. ഇത്തരം പ്രസ്താവനകൾ പാർട്ടിയെ ദുർബലപ്പെടുത്തുന്നതാണെന്ന് ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ ഉൾെപ്പടെയുള്ള ഭാരവാഹികൾ ഒപ്പിട്ട പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിക്കും കെ.പി.സി.സി മുൻ അധ്യക്ഷൻ രമേശ് ചെന്നിത്തലക്കുമെതിരെ ഉണ്ണിത്താൻ നടത്തിയ പ്രസ്താവന വേദനജനകമാണ്. അഖിലേന്ത്യ നേതൃത്വവും സംസ്ഥാന കോൺഗ്രസ് നേതൃത്വവും പ്രസ്താവനയെ ഗൗരവമായി കണ്ട് നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ജില്ല യു.ഡി.എഫ് കൺവീനർ, ജില്ലയിലെ കെ.പി.സി.സി സെക്രട്ടറിമാർ, നിർവാഹക സമിതി അംഗങ്ങൾ, യൂത്ത് കോൺഗ്രസ് ഭാരവാഹികൾ, ഡി.സി.സി വൈസ് പ്രസിഡൻറുമാർ, ജനറൽ സെക്രട്ടറിമാർ എന്നിവർ ഉൾെപ്പടെ 30 പേരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്. ഇതോടെ, ഉണ്ണിത്താനും ഡി.സി.സിയും തമ്മിലെ പോര് പുതിയ തലങ്ങളിലേക്ക് മാറുകയാണ്. ഡി.സി.സി പ്രസിഡൻറുമായി നേരത്തേതന്നെ ഉണ്ണിത്താൻ കൊമ്പുകോർത്തിരുന്നു. ട്രെയിൻ യാത്രക്കിടെ വധശ്രമം നടത്തിയെന്ന പരാതിയിൽ പ്രവാസി കോൺഗ്രസ് ജില്ല പ്രസിഡൻറ് ഉൾെപ്പടെ രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് കോൺഗ്രസിലെ ഒരു വിഭാഗം പ്രവർത്തകർ എം.പിയുടെ വീട്ടിലേക്ക് മാർച്ചും നടത്തി. ഡി.സി.സിയും എം.പിയും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമായിരിക്കെയാണ് പുതിയ അധ്യക്ഷനെ െഎ ഗ്രൂപ്പിൽനിന്ന് നിയമിക്കുന്നത്. ഇത് എം.പിക്ക് പാർട്ടിയിൽ നേരിയ മേധാവിത്വം ഉണ്ടാക്കിയിരിക്കെയാണ് അദ്ദേഹത്തിെൻറ വിവാദ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.