ഉദുമ: കെ.എസ്.ടി.എ 33ാമത് ജില്ല സമ്മേളനത്തിന് ഉദുമ ജി.എച്ച്.എസ്.എസിൽ (ബി. ചന്ദപ്പ മാസ്റ്റർ നഗർ) തുടക്കമായി. മുൻ മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് യു. ശ്യാമഭട്ട് അധ്യക്ഷത വഹിച്ചു.
പി. ശ്രീകല രക്തസാക്ഷി പ്രമേയവും കെ.വി. രാജേഷ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന ജന. സെക്രട്ടറി എൻ.ടി. ശിവരാജൻ, സംസ്ഥാന സെക്രട്ടറി കെ. രാഘവൻ, സംസ്ഥാന വൈസ് പ്രസിഡന്റ് എൽ. മാഗി, പി.എ. ഗോപാലകൃഷ്ണൻ, പി. ദിലീപ് കുമാർ, എഫ്.എസ്.ഇ.ടി.ഒ ജില്ല പ്രസിഡന്റ് കെ. ഭാനുപ്രകാശ്, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ജില്ല സെക്രട്ടറി പി.വി. ശരത്ത്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ. ഹരിദാസ്, എൻ.കെ. ലസിത എന്നിവർ സംസാരിച്ചു. സംഘാടക സമിതി വൈസ് ചെയർമാൻ മധു മുതിയക്കാൽ സ്വാഗതവും ജില്ല സെക്രട്ടറി ടി. പ്രകാശൻ നന്ദിയും പറഞ്ഞു.
സാംസ്കാരിക സമ്മേളനം ഡോ. പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് ബി. വിഷ്ണുപാല അധ്യക്ഷത വഹിച്ചു. ജില്ല ജോയന്റ് സെക്രട്ടറിമാരായ എം. സുനിൽ കുമാർ സ്വാഗതവും കെ. ലളിത നന്ദിയും പറഞ്ഞു. നാലാംവാതുക്കൽ കേന്ദ്രീകരിച്ച് അധ്യാപക പ്രകടനവും ഉദുമ ടൗണിൽ പൊതുസമ്മേളനവും സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ല പ്രസിഡന്റ് പി. മണിമോഹൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
യു. ശ്യാമഭട്ട് അധ്യക്ഷത വഹിച്ചു. ടി. പ്രകാശൻ സ്വാഗതം പറഞ്ഞു. ഞായറാഴ്ച വൈകീട്ട് സമ്മേളനം സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.