കാസർകോട്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ അത്‌ലറ്റിക് മീറ്റ് 'ഊര്‍ജ 2022'ന് തുടക്കം.
രജിസ്ട്രാര്‍ ഡോ. എന്‍.സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്‌പോര്‍ട്‌സ് കോഓഡിനേറ്റര്‍ ഡോ. ഇ.പ്രസാദ്, സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കൃഷ്ണ പ്രഭാത്, സ്‌പോര്‍ട്‌സ് സെക്രട്ടറി പി.വി. ശ്രീരാജ് എന്നിവര്‍ സംസാരിച്ചു.
ഡീന്‍ അക്കാദമിക് പ്രഫ. അമൃത് ജി. കുമാര്‍, ഡീനും എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ അംഗവുമായ പ്രഫ. എന്‍. അജിത് കുമാര്‍, സ്‌പോര്‍ട്‌സ് കണ്‍സള്‍ട്ടന്റ് പി.ടി. ജോസഫ്, ഫിസിക്കല്‍ എജുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ ചന്ദ്രശേഖരന്‍ മേലത്ത് എന്നിവര്‍ സംബന്ധിച്ചു.
മീറ്റിന് മുന്നോടിയായി വിദ്യാർഥികളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു. മികച്ച മാര്‍ച്ച് പാസ്റ്റിന് സ്‌കൂള്‍ ഓഫ് എജുക്കേഷന്‍ ഒന്നാം സ്ഥാനം നേടി. വിദ്യാർഥികളുടെയും അധ്യാപക-അനധ്യാപക ജീവനക്കാരുടെയും വിവിധ മത്സരങ്ങള്‍ അരങ്ങേറി. മീറ്റ് 30ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.