കാസർകോട്: ഡ്രാഗൺഫ്രൂട്ട് കർഷകർക്ക് ആശ്വാസമേകാൻ ധനസഹായവുമായി കൃഷിവകുപ്പിന്റെ ഹോട്ടികൾചർ മിഷൻ. ഹെക്ടർ ഒന്നിന് 30,000 രൂപ ധനസഹായം ലഭിക്കും. കൂടാതെ ഡ്രാഗൺ കൃഷി തുടരുന്ന കർഷകർക്ക് രണ്ടാം വർഷ ധനസഹായം നൽകും. ഹെക്ടർ ഒന്നിന് 10,000 രൂപയാണ് ധനസഹായമായി ലഭ്യമാക്കുക. മൂന്ന് വർഷം വരെ ധനസഹായം ലഭിക്കും. ജില്ലയിൽ 8.5 ഹെക്ടർ സ്ഥലത്ത് കഴിഞ്ഞ വർഷം കർഷകർ ഡ്രാഗൺഫ്രൂട്ട് കൃഷി ചെയ്തിരുന്നു. കൂടാതെ പുതിയതായി രണ്ട് ഹെക്ടർ സ്ഥലത്ത് ഇത്തവണ ഡ്രാഗൺ കൃഷി നടത്തുന്നുണ്ട്. ജില്ലയിൽ വെസ്റ്റ് എളേരിയിലാണ് ഏറ്റവും കൂടുതൽ ഡ്രാഗൺ കൃഷി ചെയ്യുന്നത്. കൂടാതെ പൈവെളികെ, മഞ്ചേശ്വരം, മീഞ്ച, പരപ്പ, മടിക്കൈ തുടങ്ങിയ സ്ഥലങ്ങളിലും ഡ്രാഗൺഫ്രൂട്ട് കൃഷി ചെയ്തുവരുന്നു. വെള്ളം കുറച്ച് മതിയെന്ന പ്രത്യേകതയുള്ളതിനാൽ കൂടുതൽ ആളുകൾ കൃഷിയിലേക്ക് വരുന്നുണ്ട്.
ജില്ലക്ക് ഫോട്ടികൾചർ മിഷനിൽ മാത്രം 84.65 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. ഡ്രാഗൺ കൃഷിക്ക് മാത്രമായി ഒരു ലക്ഷം രൂപ ജില്ലക്ക് അനുവദിച്ചിട്ടുണ്ട്. ജില്ലയിൽ ഡ്രാഗൺഫ്രൂട്ട് കൃഷി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹോര്‍ട്ടികള്‍ചര്‍ മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനസഹായം നൽകുന്നത്. മൂന്നു വര്‍ഷം പ്രായമായ ചെടിയില്‍ 25ൽപരം പഴങ്ങളുണ്ടാകും. വര്‍ഷത്തില്‍ ആറു തവണ വരെ ഡ്രാഗണ്‍ ഫ്രൂട്ടിന്റെ വിളവെടുപ്പ് നടത്താം. ജലദൗർലഭ്യം നേരിടുന്ന ഈ കാലഘട്ടത്തിൽ കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമായ പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. മുൻ കാലങ്ങളെ അപേക്ഷിച്ച് കൂടുതൽ ആളുകൾ ഡ്രാഗൺ കൃഷിയിലേക്ക് വരുന്നുണ്ടെന്ന് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് അഗ്രികൾചർ (എച്ച്) കെ.എൻ. ജ്യോതികുമാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.